മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍. തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ജനനം 1959ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവല്‍. കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു കെടിഎന്‍ കോട്ടൂര്‍.

ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം നേടി. കുറച്ചുകാലം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍.

കൃതികള്‍

കവിതകള്‍ മലയാളത്തില്‍

വാതില്‍
രാഷ്ട്രതന്ത്രം
കോരിത്തരിച്ച നാള്‍
വയല്‍ക്കരെ ഇപ്പോഴില്ലാത്ത പ്രണയശതകം
പുറപ്പെട്ടു പോകുന്ന വാക്ക്
അതേ ആകാശം അതേ ഭൂമി
പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ
കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും
കണ്ണകി
തേഡ് വേള്‍ഡ് (പോസ്റ്റ് സോഷ്യലിസ്റ്റ് പോയട്രി)