സാഹിത്യവിമര്‍ശകനും അദ്ധ്യാപകനും പണ്ഡിതനുമാണ് ബി. രാജീവന്‍ (ജനനം: 1946)
കായംകുളത്ത് ജനിച്ചു. കൊല്ലം എസ്.എന്‍. കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ചു. 1971 മുതല്‍ ഗവണ്മെന്റ് കോളജുകളില്‍ അദ്ധ്യാപകനായിരുന്നു. 1975ല്‍ 'അടിയന്തരാവസ്ഥ'യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ് അനുഭാവി എന്ന നിലയില്‍ പോലീസ് മര്‍ദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980ല്‍ 'ജനകീയ സാംസ്‌കാരികവേദി'യുടെ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച് വിവിധ സമരങ്ങളില്‍ പങ്കെടുത്തു. വിലക്കുകള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റുചെയ്യപ്പെട്ടു. കോളജദ്ധ്യാപക ജോലിയില്‍നിന്നു പുറത്താക്കപ്പെട്ടു. തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതുന്നു. ഭാര്യ കവയത്രി കൂടിയായ സാവിത്രി രാജീവന്‍.

കൃതികള്‍

സ്വാതന്ത്ര്യത്തിന്റെ സമഗ്രത
മാര്‍ക്‌സിസവും ശാസ്ത്രവും
അന്യവത്കരണവും യോഗവും
ജനനിബിഡമായ ദന്തഗോപുരം
വര്‍ത്തമാനത്തിന്റെ ചരിത്രം
വാക്കുകളും വസ്തുക്കളും
ഇ.എം.എസിന്റെ സ്വപ്‌നം