രാമന്‍പിള്ള ആശാന്‍ പേട്ടയില്‍ (പേട്ടയില്‍ രാമന്‍പിള്ള ആശാന്‍)
ഭാഷാപോഷണത്തിനും സാഹിത്യമേഖലയിലും പത്രപ്രവര്‍ത്തനമേഖലയിലും തന്റേതായ സംഭാവനകള്‍ ആശാന്‍ നല്‍കിയിരുന്നു. (ജനനം:1842 മരണം:1937). തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന ചിറയിന്‍കീഴായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. അനന്തന്‍പിള്ളയും പാര്‍വ്വതിഅമ്മയുമായിരുന്നു മാതാപിതാക്കള്‍. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്നു. അറബിക്കഥകള്‍ കിളിപ്പാട്ടായി എഴുതിയതിനു പുറമേ ഗദ്യപദ്യകൃതികളും രാമന്‍പിള്ള ആശാന്‍ രചിച്ചിട്ടുണ്ട്.
കൃതി
ഹരിശ്ചന്ദ്രചരിതം (ആട്ടക്കഥ)
Leave a Reply