ലക്ഷ്മീദേവി

ജനനം: 1961 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: കവയിത്രി സുഗതകുമാരിയും ഡോ. കെ. വേലായുധന്‍ നായരും

കേരള സര്‍വ്വകലാശാലയുടെ മനശാസ്ത്രവിഭാഗത്തില്‍ നിന്ന് ബിരുദാനന്തര ബിരുദം. കണ്‍സള്‍ട്ടിങ് സൈക്കോളജി (ക്ലിനിക്കല്‍) യില്‍ എം. ഫില്‍. അഭയഗ്രാമത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കണ്‍സള്‍ട്ടിംഗ് സൈക്കോളജിസ്റ്റായും ജോലി നോക്കുന്നു. ആനുകാലികങ്ങളില്‍ കവിതകള്‍ രചിക്കാറുണ്ട്.

കൃതികള്‍

ഇരുള്‍ച്ചിന്തുകള്‍
മേഘജ്വാല
ഉപ്പുപാവകള്‍

അവാര്‍ഡ്

കുഞ്ചുപിള്ള സ്മാരക പുരസ്‌കാരം
യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം