ലളിതാംബിക. ജെ. (ജെ. ലളിതാംബിക)
മലയാള സാഹിത്യകാരിയാണ് ജെ. ലളിതാംബിക(ജനനം:1 ജനുവരി 1942). 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യസാഹിത്യത്തിനുള്ള 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. കേരളത്തിന്റെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.നാരായണപിള്ളയുടെയും ജാനമ്മയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്ദര ബിരുദം നേടി. തിരുവനന്തപുരത്തെ എന്‍.എസ്.എസ് വനിതാ കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. പിന്നീട് സിവില്‍ സര്‍വീസില്‍ ചേര്‍ന്നു. ഇംഗ്ലണ്ടിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ. പാസായി. മലയാളരാജ്യം വാരികയില്‍ കഥകള്‍ എഴുതിയിരുന്നു. 'വനിത' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മുള്ളും മലരും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 'ഗൃഹലക്ഷ്മി'യിലും തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതി.മനോരാജ്യം വാരികയിലെ വനിതാരംഗം എന്ന കോളം ചെയ്തു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു കോളം. സമകാലിക മലയാളം വാരികയില്‍ 'ഓര്‍മ്മത്താളുകള്‍ ' എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതി. റബ്ബര്‍ ബോര്‍ഡ് അദ്ധ്യക്ഷ, ഇന്റര്‍നാഷണല്‍ റബ്ബര്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
നര്‍മ്മസല്ലാപം
മുള്ളും മലരും
കളിയും കാര്യവും
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(2011)
Leave a Reply