ശശിധരന് ആറാട്ടുവഴി
ശശിധരന് ആറാട്ടുവഴി
ജനനം: ആലപ്പുഴ ജില്ലയിലെ ആറാട്ടുവഴിയില്‍
തിരക്കഥാകൃത്തും നാടകകൃത്തുമായിരുന്നു ശശിധരന് ആറാട്ടുവഴി. ഇരുപതോളം ചലച്ചിത്രങ്ങളുടെയും പത്തിലേറെ നാടകങ്ങളുടെയും രചന നിര്‍വ്വഹിച്ചിട്ടുണ്ട്. ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠനം. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ അദ്ദേഹം കുടുംബകഥ, കുട്ടിക്കഥ എന്നീ വാരികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട്പ്രൈമറി കളേഴ്സ് എന്ന പേരില്‍ ഒരു പരസ്യകമ്പനി സ്ഥാപിച്ചു. ഈ കാലയളവില്‍ അദ്ദേഹം ചില ശ്രദ്ധേയമായ
നാടകങ്ങളുടെ രചന നിര്‍വ്വഹിച്ചു. എം.ടി.യുടെ തിരക്കഥകളില്‍ പ്രചോദിതനായി. 2001 ജനുവരി 21ന്തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.
തിരക്കഥകള്‍
നെറ്റിപ്പട്ടം (1990)
അയലത്തെ അദ്ദേഹം
യോദ്ധാ
സി.ഐ.ഡി. ഉണ്ണികൃഷ്ണന് ബി.എ.ബി.എഡ്
കിലുകില് പമ്പരം
കളിവീട്
Leave a Reply