ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
ജനനം: 1864 നവംബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്ഠേശ്വരത്ത്
മാതാപിതാക്കള്‍: നാരായണിയും നാരായണപ്പിള്ളയും
തുള്ളല്‍, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തില്‍ തന്നെ പത്മനാഭപിള്ളയ്ക്കുണ്ടായിരുന്നു. ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളല്‍ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാര്‍ച്ച് 4 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മരണസമയത്ത് സാഹിത്യാഭരണം, ഇംഗ്ലീഷ് മലയാളം ഡിക്ഷണറി എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ ആദ്യവട്ടം പരാജയപ്പെട്ടു. അക്കാലത്തു തന്നെ പഴവങ്ങാടി വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കല്‍ നിന്ന് സംസ്കൃതവും പഠിച്ചുവന്നു. ഇംഗ്ലീഷിനു പുറമേ സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കവിയൂര്‍ പരമേശ്വരന് മൂസതിന്റെ കീഴില്‍ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്. പിന്നീട് കണ്ടെഴുത്ത് വകുപ്പില്‍ ജോലി നോക്കുകയുണ്ടായി. അതുകഴിഞ്ഞ് മജിസ്ട്രേറ്റ് പരീക്ഷ പാസായപ്പോള്‍ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.
കൃതികള്‍
ബാലിവിജയം കീചകവധം (തുള്ളല്‍)
ധര്‍മ്മഗുപ്ത വിജയം
സുന്ദോപസുന്ദ യുദ്ധം (ആട്ടക്കഥ)
കനകലതാ സ്വയംവരം
പാണ്ഡവവിജയം
മദന കാമചരിതം സംഗീത നാടകം (നാടകം)
ഹരിശ്ചന്ദ്ര ചരിതം കിളിപ്പാട്ട്
കേരളവര്‍മ ചരിതം
കുഞ്ചന്‍ നമ്പ്യാര്‍
കാളിയമര്‍ദ്ദനം
ലക്ഷ്മി രാജ്ഞി
നമ്മുടെ മഹാരാജാവ്
1883 പരന്തീസു ബാലവ്യാകരണ സൂത്രപ്രമാണം
1902 മലയാളവ്യാകരണ ചോദ്യോത്തരം
1905 കീശാ നിഘണ്ടു
1914 വിജ്ഞാനരത്നാവലി
1915 പ്രഥമഗണിതം (രണ്ടാംക്ലാസ്സിലേക്ക്)
1921 ജനറല്ഭാഷ
1937 ഗുമസ്താസഹായിക
1941 വിദ്യാര്ത്ഥിപ്രിയ
1941 ശബ്ദതാരാവലി മലയാള നിഘണ്ടു
1947 പര്യായ നിഘണ്ടു
1952 ശബ്ദതാരാവലി മലയാള നിഘണ്ടു
1964 ശബ്ദതാരാവലി മലയാള നിഘണ്ടു
Leave a Reply