ഷാജികുമാർ പി.വി
ഉത്തരാധുനികചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി.വി. ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്ക്കാരം
ലഭിച്ചിട്ടുണ്ട്.1983 മെയ് 21-ന് കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ജനിച്ചു. അച്ഛൻ കല്ലീങ്കീൽ കുഞ്ഞിക്കണ്ണൻ. അമ്മ തങ്കമണി. കാഞ്ഞങ്ങാട് നെഹ്റു
കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബി.എസ്.സി. ബിരുദവും, കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിങ് കോളേജിൽ നിന്നും എം.സി.എ ബിരുദവും
നേടി. ഇപ്പോൾ മാതൃഭൂമി ഓൺലൈൻ വിഭാഗത്തിൽ വെബ് അസിസ്റ്റന്റ്.
കൃതികൾ
ജനം (കാഞ്ഞങ്ങാട് ഒഡേസ ഫിലിം സൊസൈറ്റി നിർമ്മിതി) - 2006
വെള്ളരിപ്പാടം - 2009
കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് - 2011
കിടപ്പറ സമരം - 2012
തിരക്കഥകൾ
കന്യക ടാക്കീസ്
പുരസ്കാരങ്ങൾ
കണ്ണൂർ യൂനിവേഴ്സിറ്റി കഥാപുരസ്കാരം(1999,2000,2002)
മുട്ടത്തുവർക്കി കലാലയ കഥാ പുരസ്കാരം (2000)
രാജലക്ഷ്മി കഥാ അവാർഡ് (2000)
പൂന്താനം കഥാ സമ്മാനം (2002)
മലയാളം കഥാപുരസ്കാരം (2002)
ടി.എസ്. തിരുമുമ്പ് കഥാ പുരസ്കാരം (2004)
മാധ്യമം-വെളിച്ചം കഥാ പുരസ്കാരം(2005)
ഭാഷാപോഷിണി കഥാ സമ്മാനം (2008)
ശാന്തകുമാരൻ തമ്പി പുരസ്കാരം(2008)
കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം (2008)
മാധവിക്കുട്ടി പുരസ്കാരം
ഇ.പി.സുഷമ എൻഡോവ്മെന്റ്
മലയാള മനോരമ ശ്രീ കഥാപുരസ്കാരം
കേരള സാഹിത്യ അക്കാദമിയുടെ മികച്ച ചെറുകഥയ്ക്കുള്ള ഗീത ഹിരണ്യൻ പുരസ്കാരം - 2009
2013 ലെ ലീതാ സാഹിത്യ അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്ക്കാരം - 2013
Leave a Reply