പ്രശസ്ത നാടകകൃത്തുക്കളിലൊരാളാണ് സതീഷ് കെ. സതീഷ്. ഇരുപതുവർഷത്തിലധികമായി മലയാളനാടകരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. കഥാരചന, 

ചലച്ചിത്രങ്ങളിലും ടെലിവിഷനിലും തിരക്കഥാരചന എന്നീ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. നാടകത്തിന്റെ ഭാഷയിൽ നവീകരണം ആവശ്യമുണ്ട് എന്ന്

വിശ്വസിക്കുന്ന;
കോഴിക്കോട് എരഞ്ഞിപ്പാലത്താണ് ജനിച്ചത്. കോഴിക്കോട് കാഴ്ച്ച് തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകാംഗമാണ്. കഥാകൃത്ത് കൂടിയായ ഇദ്ദേഹം ടി.വി.,

ചലച്ചിത്രം തുടങ്ങിയ മാദ്ധ്യമങ്ങൾക്കുവേണ്ടിയും രചന സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

ദി മാസ്ക്, അഥവാ അഭിനന്ദനങ്ങൾ കൊണ്ട് എങ്ങനെ വിശപ്പുമാറ്റാം
കൊച്ചുസ്വപ്നങ്ങളുടെ തമ്പുരാൻ (ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് എന്ന കൃതിയെ അവലംബിച്ചുള്ള രചിതപാഠം)
പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും
മുത്തശ്ശികഥ
റോസ്‌മേരി പറയാനിരുന്നത്‌
ഇലകൾ മഞ്ഞ പൂക്കൾ പച്ച
ചെമ്പൻപ്ലാവ്
അവൾ
പൂമ്പാറ്റകളുടെ വീട് 

എഡിറ്റ് ചെയ്ത പുസ്തകങ്ങൾ

നാടകകാലം
വായനയുടെ രസതന്ത്രം
തിയേറ്റർ ടെക്‌സ്‌റ്റ്‌
യുവജനോത്സവ നാടകങ്ങൾ.
കളിവീട്‌

നോവൽ

ചെറിയ ചെറിയ മഴസ്‌പർശങ്ങൾ
മഴവില്ലിന്റെ മനസ്സ്‌
ചിറക്‌
കളിവീട്‌

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി പുരസ്കാരം (പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും എന്ന നാടകത്തിന്)
ഇടശ്ശേരി പുരസ്കാരം (റോസ്മേരി പറയാതിരുന്നത് എന്ന നാടകത്തിന്)
ബഹറിൻ കേരള ആർട്ട്സ് സെന്റർ അവാർഡ്
കലാഷാർജ അവാർഡ്
ചെറുകാട് അവാർഡ്
ശക്തി അവാർഡ്