സന്ധ്യ ബി. (ബി.സന്ധ്യ)
സാഹിത്യകാരിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ(ജനനം:1963). രണ്ടു നോവലുകള്‍ ഉള്‍പ്പെടെ ഒമ്പത് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതദാസിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി പാലക്കാട്ട് ജനിച്ചു. ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. സുവോളജിയില്‍ ഫസ്റ്റ്ക്ലാസ്സില്‍ റാങ്കോടെ എം.എസ്.സി ബിരുദം നേടി. ഓസ്ട്രേലിയയിലെ വുളോംഗ്ഗോംഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഹ്യൂമെന്‍ റിസോഴ്സസ് മാനേജ്മെന്റില്‍ പരിശീലനം നേടി. ബിര്‍ലാ യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്ഡി. നേടി. 1986'88 കാലത്ത് മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസറായിരുന്നു. 1988 ല്‍ ഐ.പി.എസ് കിട്ടി. തൃശൂര്‍, കൊല്ലം ജില്ലകളില്‍ സൂപ്രണ്ട്, കണ്ണൂരില്‍ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് എന്നീ നിലകളിലും കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ എ.എസ്.പി.യായും പ്രവര്‍ത്തിച്ചു. 2013 ഏപ്രില്‍21 ലെ കലാകൗമുദി വാരികയില്‍ സന്ധ്യ എഴുതിയ 'എനിക്കിങ്ങനെയേ ആവാന്‍ കഴിയൂ' എന്ന കവിത മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് സന്ധ്യയോട് ഡി.ജി.പി. കെ.എസ്. ബാലസുബ്രമണ്യം വിശദീകരണം ആവശ്യപ്പെട്ടു. കവിതയെഴുതുന്നതിനെ ചോദ്യം ചെയ്യാനാവില്ലെന്ന് മറുപടി നല്കി. രചനകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ്ബ്പുന്നൂസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പോലീസ്സേനയില്‍ ഇപ്പോഴും സെന്‍സറിങ് നിലനില്‍ക്കുന്നുണ്ട് എന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു. സാഹിത്യരചന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതെ നോക്കണമെന്നും പിന്നീട് ചീഫ് സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു.
കൃതികള്‍
താരാട്ട് (1999 കവിതാസമാഹാരം)
ബാലവാടി (2001 കവിതാസമാഹാരം)
റാന്തല്‍വിളക്ക് (2002)
നീര്‍മരുതിലെ ഉപ്പന്‍ (2004)
സ്ത്രീശക്തി (വൈജ്ഞ്ഞാനികഗ്രന്ഥം)
നീലക്കൊടുവേലിയുടെ കാവല്‍ക്കാരി
കൊച്ചുകൊച്ച് ഇതിഹാസങ്ങള്‍
റാന്തല്‍വിളക്ക്
പുരസ്കാരങ്ങള്‍
ഇടശ്ശേരി അവാര്‍ഡ് (നീലക്കൊടുവേലിയുടെ കാവല്‍ക്കാരി)
അബുദാബി ശക്തി അവാര്‍ഡ് (ആറ്റക്കിളിക്കുന്നിലെ അത്ഭുതങ്ങള്‍-കുട്ടികളുടെ നോവല്‍))
ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് വുമണ്‍ പൊലീസിന്റെ വാര്‍ഷിക അവാര്‍ഡ് (2010)
രാഷ്ട്രപതിയുടെ മെറിട്ടോറിയസ് സര്‍വ്വീസ് പൊലീസ് മെഡല്‍ (2006)
മികച്ച ജില്ലാ പൊലീസ് അവാര്‍ഡ് (1997 തൃശൂര്‍ ജില്ല)
രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ (2014)
Leave a Reply