സാറാ തോമസ്
ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സാറാ തോമസ്. ജനനം 1934 ല്‍ തിരുവനന്തപുരത്ത്. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. 'ജീവിതം എന്ന നദി' എന്ന ആദ്യനോവല്‍ മുപ്പത്തിനാലാം വയസ്സില്‍ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവല്‍ പി.എ. ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാനദേശീയ തലങ്ങളില്‍ പുരസ്കാരം നേടി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രമായി.'നാര്‍മടിപ്പുടവ' എന്ന നോവലില്‍ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. 'ദൈവമക്കള്' എന്ന നോവലില്‍ മതപരിവര്‍ത്തനം ചെയ്ത അധസ്ഥിത വര്‍ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.
കൃതികള്‍
ജീവിതമെന്ന നദി
മുറിപ്പാടുകള്‍ (1971)
പവിഴമുത്ത് (1972)
ആ മനുഷ്യന് നീ തന്നെ(1973)
അര്‍ച്ചന (1977)
നാര്‍മടിപ്പുടവ(1978)
ദൈവമക്കള് (1982)
അഗ്നിശുദ്ധി (1988)
ചിന്നമ്മു(1988)
വലക്കാര്(1994)
നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം(1995)
ഗ്രഹണം
തണ്ണീര്‍പ്പന്തല്‍
യാത്ര
കാവേരി
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്കാരം (1979 നാര്‍മടിപ്പുടവ)
Leave a Reply