മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ!രനാണ് സിപ്പി പള്ളിപ്പുറം. ജനനം: 1943 മെയ് 18നു എറണാകുളം ജില്ലയിലെ വൈപ്പിന്‍ പള്ളിപ്പുറത്ത്. 1966 മുതല്‍ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകന്‍. മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. 130 ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ പുഴ മാസികയുടെ എഡിറ്റര്‍.

കൃതികള്‍

ചെണ്ട
പൂരം
അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര
ആനക്ക് തുമ്പിക്കൈ ഉണ്ടായതെങ്ങനെ?
നൂറ് നഴ്‌സറിപ്പാട്ടുകള്‍
ചാഞ്ചാടുണ്ണീ ചാഞ്ചാട് (50 നാടന്‍പാട്ടുകള്‍)
നൂറ് അക്ഷരപ്പാട്ടുകള്‍
നൂറ് ഗണിതഗാനങ്ങള്‍
തത്തമ്മേ പൂച്ചപൂച്ച
മിന്നാമിനുങ്ങ്
ഉണ്ടനും ഉണ്ടിയും പുലിയച്ചനും
തേന്‍തുള്ളികള്‍
ചന്ദനപ്പാവ
മയിലും മഴവില്ലും
കാട്ടിലെ കഥകള്‍
കുറുക്കന്‍ കഥകള്‍
ഗുരുഭക്തിയുടെ കഥകള്‍
ഉണ്ണിക്ക് നല്ലകഥകള്‍
നമ്പൂര്യച്ചനും ഭൂതവും
പാവയ്ക്കക്കുട്ടന്‍
കുരങ്ങാട്ടിയും കള്ളനോട്ടുകാരും
പാല്‍ക്കിണ്ണം
സ്വര്‍ണ്ണക്കമ്പിളി
കഥകളിപ്പൈങ്കിളി
തത്തകളുടെ ഗ്രാമം
പപ്പടം പഴം പായസം
ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി

പുരസ്‌കാരങ്ങള്‍

ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ് (1988) ചെണ്ട

പ്രഥമ ഭീമ ബാലസാഹിത്യ അവാര്‍ഡ് (1988) പൂരം
എന്‍.സി.ഇ.ആര്‍.ടിയുടെ ദേശീയ അവാര്‍ഡ്- പൂരം
തൃശൂര്‍ സഹൃദയവേദി അവാര്‍ഡ് (1988) തത്തകളുടെ ഗ്രാമം
കൈരളി ചില്‍ഡ്രണ്‍സ് ബുക്ക്ട്രസ്റ്റ് അവാര്‍ഡ്- തത്തകളുടെ ഗ്രാമം
കുടുംബദീപം അവാര്‍ഡ്- പപ്പടം പഴം പായസം
1992ല്‍ ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ്
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1990),അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര
കെ.സി.ബി.സി. അവാര്‍ഡ്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്
ഏറ്റവും നല്ല മുദ്രണത്തിനുള്ള സംസ്ഥാന അവാര്‍ഡ്
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് നല്‍കുന്ന ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സി.ജി. ശാന്തകുമാര്‍ അവാര്‍ഡ് (2009)
കുഞ്ഞുണ്ണിമാഷിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി എന്ന പുസ്തകത്തിന് 2010ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരം.