ജനനം ഇടുക്കി ജില്ലയിലെ തൊടുപുഴ കൊടുവേലിയില്‍. ജോസഫ് -ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകന്‍. നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം. മലയാള മനോരമ കോഴിക്കോട് ചീഫ് റിപ്പോര്‍ട്ടര്‍, വയനാട് ചീഫ് റിപ്പോര്‍ട്ടര്‍, പാലക്കാട് ചീഫ് സബ് എഡിറ്റര്‍ സ്ഥാനങ്ങള്‍ വഹിച്ചു. രണ്ടുതവണ വയനാട് പ്രസ് ക്ലബ്ബിന്റെ പ്രസിഡണ്ട് ആയിരുന്നു.
ഇപ്പോള്‍ തിരുനെല്ലി അഗ്രഹാരംഭ റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഡോ.സ്റ്റെല്ലാ ജോസഫ് (ചരിത്രവിഭാഗം മുന്‍മേധാവി, സെന്റ് മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി). മക്കള്‍: ചിത്ര സെബാസ്റ്റ്യന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഗവ.പോളി ടെക്‌നിക് കോളേജ്, മീനങ്ങാടി), രാഹുല്‍ സെബാസ്റ്റ്യന്‍ (ഡയറക്ടര്‍, അഗ്രഹാര റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്). വിലാസം: ചിത്രാഞ്ജലി, പ്രിയദര്‍ശിനി റോഡ്, കോട്ടക്കുന്ന്, സുല്‍ത്താന്‍ ബത്തേരി പി.ഒ. പിന്‍-673592. Mobile: 9447114448, 9605005020. email:sebastianmanorama@gmail.com
കൃതികള്‍
വസന്തത്തിന്റെ ഇടിമുഴക്കം
നക്‌സലിസത്തിന്റെ കുതിപ്പും കിതപ്പും
‘Naxal Varghese: Take off and Tailspin
ഇടി മുഴങ്ങിയത് ആര്‍ക്കുവേണ്ടി
അടിയന്തരാവസ്ഥ: കിരാതവാഴ്ച്ചയുടെ 21 മാസങ്ങള്‍
കായണ്ണയും കക്കയവും
അവാര്‍ഡുകള്‍
കേരള പ്രസ് അക്കാദമിയുടെ കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്-1988
സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ്, കല്‍ക്കട്ട-1988
സി. എച്ച് കള്‍ച്ചറല്‍ അവാര്‍ഡ്, കോയമ്പത്തൂര്‍- 1988
കേരള പ്രസ് അക്കാദമിയുടെ കെ. സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്-1990
കേരള ജൂനിയര്‍ ചേംബറിന്റെ ഔട്ട്സ്റ്റാന്റിംഗ് യംഗ് പേഴ്‌സണ്‍ അവാര്‍ഡ്- 1990
വാടപ്പുറം ബാവ അവാര്‍ഡ്, ആലപ്പുഴ-1996
കേരള മീഡിയ അക്കാദമിയുടെ ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് -1997
സ്വദേശാഭിമാനി അവാര്‍ഡ്, തിരുവനന്തപുരം-1999
സ്വദേശാഭിമാനി അവാര്‍ഡ്, തിരുവനന്തപുരം- 2000
സംസ്ഥാന ഗവണ്‍മെന്റിന്റെ ജനറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്-2000
തിരുവനന്തപുരം പ്രസ് ക്ലബിന്റെ കെ.സി. സെബാസ്റ്റ്യന്‍ അവാര്‍ഡ്-2001
കോഴിക്കോട് പ്രസ് ക്ലബിന്റെ പി.ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് 2001.