അച്ഛന് (ദിവാകരന്) നമ്പൂതിരി, നടുവത്ത്
മലയാളകവി.(18411919) ശുദ്ധ ഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതില്‍ നിപുണനായിരുന്നു. തൃശൂര്‍ ചാലക്കുടി നടുവത്തില്ളത്ത് ദിവാകരന് നമ്പൂതിരിയുടെയും ആര്യാഅന്തര്‍ജനത്തിന്റെയും മകന്. ദിവാകരന് എന്നാണ് യഥാര്‍ഥ നാമം. ഉണ്ണിപിറന്ന് നാലുമാസം കഴിഞ്ഞപേ്പാള്‍ അച്ഛന് മരിച്ചു, നടുവത്തില്ളം ദരിദ്രമായിത്തീര്‍ന്നു. കുലാചാരപ്രകാരമുളള ഉപനയനം, സമാവര്‍ത്തനം, വിദ്യാഭ്യാസം തുടങ്ങിയവ ബന്ധുഗൃഹങ്ങളില്‍വച്ചാണ് നടത്തിയത്. സംസ്കൃതം അഭ്യസിക്കാന്‍ ആദ്യം സാധിച്ചില്ള. നമ്പ്യാരുടെ തുള്ളല്‍ കഥകളും മറ്റു ഭാഷാകൃതികളും നല്ളവണ്ണം വായിച്ചുപഠിച്ചു. 1856ല്‍ മരുത്തോമ്പിള്ളി തെക്കേപുഷ്പകത്തു വാസുനമ്പ്യാര്‍, തൃപ്പൂണിത്തുറ ഗോവിന്ദന് നമ്പ്യാര്‍ എന്നിവരുടെ കീഴില്‍ സംസ്കൃതാഭ്യസനം ആരംഭിച്ചെങ്കിലും സാമ്പത്തിക ക്ളേശംമൂലം 1863ല്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഈ കാലഘട്ടത്തില്‍ പൂന്തോട്ടത്തു നമ്പൂതിരിയുടെ കീഴില്‍ സംസ്കൃതത്തില്‍ സാമാന്യജ്ഞാനം നേടുകയും ഭാഷാകാവ്യരചന ആരംഭിക്കുകയും ചെയ്തു.
Leave a Reply