അര്‍ണേ്ണാസ് പാതിരിഫാദര്
ഏണസ്റ്റ് ഹാങ്സില്‍ഡന്‍ ആണ് മലയാളികളുടെ അര്‍ണേ്ണാസ് പാതിരി. അദ്ദേഹം
ജര്‍മ്മനിയില്‍ 1681ല്‍ ജനിച്ചു. ഓസ്നാബ്രൂക്കിനു സമീപം, ഓസ്റ്റര്കാപ്ളന് ആണ് ജന്മസ്ഥലം.
ജനനവര്‍ഷം 1680 എന്നും അഭിപ്രായമുണ്ട്. ഇരുപതുവയസായപേ്പാഴേയ്ക്കും
തത്ത്വശാസ്ത്രത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫാദര്‍ വില്യം വെബ്ബര്‍ എന്ന
ഈശോസഭാവൈദികനുമായി പരിചയപെ്പട്ടു. അദ്ദേഹത്തോടൊപ്പം കേരളത്തില്‍
സുവിശേഷപ്രചാരണത്തിന് തയ്യാറായി. ആദ്യം അവര്‍ ആഗ്സ്ബര്‍ഗില്‍ എത്തി. അവിടെ അദ്ദേഹം
സന്ന്യാസാര്‍ത്ഥിയായി സ്വീകരിക്കപെ്പട്ടു. 1699 ഒക്ടോബര്‍ 3ന് അദ്ദേഹവും സംഘവും
ലിവര്ണെയിലേയ്ക്ക് തിരിച്ചു. നവംബര്‍ 3ന് ഒരു ഫ്രഞ്ചുകച്ചവടക്കപ്പലില് അലസാണ്ട്രെറ്റായില്
എത്തി. ഈ യാത്രക്കിടയില്‍ 1699 നവംബര്‍ 30ന് അദ്ദേഹം ഈശോ സഭയുടെ സന്യാസവ്രതം
സ്വീകരിച്ചു. അലസാണ്ട്രെറ്റായില്നിന്നും പത്തുമാസം കരമാര്‍ഗ്ഗം കേ്ളശകരമായ യാത്രനടത്തി
വെബ്ബര്‍ അബ്ബാസിലെത്തി, ആറാഴ്ചക്കാലത്തെ കപ്പല്‍യാത്രയ്ക്കുശേഷം സൂററ്റിലും. ഈ
യാത്രാവേളയില്‍ കപ്പലില്‍വച്ച് ഫാ. വെബ്ബര്‍ മരിച്ചു. കപ്പല്‍ ഉടമസ്ഥര്‍ അവരുടെ വിലപിടിപ്പുള്ള
വസ്തുക്കളെല്ളാം തട്ടിയെടുത്തു.
1700 ഡിസംബര്‍ 13 ന് സൂററ്റിലെത്തിയ പാതിരി, 1701ല്‍ ഗോവയിലെത്തി. പോര്‍ത്തുഗീസ് പദ്രുവാദോഭരണത്തിന് കീഴിലായിരുന്ന ഗോവയിലെ സന്ന്യാസ
പരിശീലനകേന്ദ്രം, പ്രൊപ്പഗാന്താമിഷന് സംഘത്തില്പെ്പട്ട ആള് ആയിരുന്നിട്ടും അര്‍ണേ്ണാസ്
പാതിരിക്ക് അഭയം നല്കി. അവിടെ സെന്റ് പോള്‍സ് കോളേജില്‍ പഠിച്ചശേഷം, വൈദികപട്ടം
നേടിയ അദ്ദേഹം കേരളത്തില്‍ തൃശൂരിനടുത്ത് അമ്പഴക്കാട്ട് എത്തി. ഇവിടെവന്ന് അധികം കഴിയും
മുന്‍പ് അദ്ദേഹം മലയാളവും സംസ്കൃതവും പഠിക്കാന്‍ ആരംഭിച്ചു. സംസ്കൃതത്തില്‍
സാമാന്യത്തിലധികം പാണ്ഡിത്യം നേടുകയും ചെയ്തു. അമ്പഴക്കാട്ടും, പുത്തന്‍ചിറയിലും, വേലൂരും
താമസിച്ച് അദ്ദേഹം മിഷണറി പ്രവര്‍ത്തനം നടത്തി. പദ്രുവാദോ – പ്രൊപ്പഗാന്താ ബുദ്ധിമുട്ടുകള്‍
സഹിച്ചുകൊണ്ട് പാതിരി കുറച്ചുകാലം കൊടുങ്ങല്ളൂര്‍ മെത്രാപെ്പാലീത്തയുടെ സെക്രട്ടറിയായി പണി
എടുത്തു. ജീവിതസായാഹ്നം ചെലവഴിച്ചത് വേലൂരില്‍ ആണ്. അവിടെ അദ്ദേഹം ഒരു പളളി
പണിയിച്ചു. ഉദയംപേരൂര്‍, കടുത്തുരുത്തി, ചേറ്റുവ എന്നിവിടങ്ങളിലും അര്‍ണേ്ണാസ് പാതിരി
സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്.. 1732 ഏപ്രില്‍ 6ന് (കൊ. വ 907 മീനം 20) അദ്ദേഹം മരിച്ചു.
പാതിരിയുടെ പ്രധാനകൃതികള്‍ ചതുരന്ത്യം, പുത്തന്‍പാന, ഉമ്മാപര്‍വ്വം, വ്യാകുല പ്രബന്ധം,
ആത്മാനുതാപം, വ്യാകുലപ്രയോഗം, മലയാളനിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു,
മലയാളവ്യാകരണം എന്നിവയാണ്. പതിന്നാലു പാദങ്ങളുളള
പുത്തന്‍പാനയിലെ ഇതിവൃത്തം ബൈബിളിലെ ലോകസൃഷ്ടി മുതല്‍ ക്രിസ്തുവിന്റെ മരണം വരെ
ഉളള കാര്യങ്ങളാണ്. ഇത് നതോന്നതയിലാണ്. ഇതേ ഇതിവൃത്തത്തെ ഉപജാതി വൃത്തത്തില്‍
വിവരിക്കുന്നു വ്യാകുലപ്രബന്ധം എന്ന ലഘുകാവ്യത്തില്‍. ആത്മാനുതാപം ഒരു പാപി
പശ്ചാത്തപിക്കുന്ന കഥയാണ്. കന്യാമറിയത്തിന്റെ ജീവിതകഥയാണ് ഉമ്മാ പര്‍വ്വത്തിലെ
(ദേവമാതൃചരിതം) പ്രമേയം. അദ്ദേഹം രചിച്ച മലയാളനിഘണ്ടു പൂര്ത്തിയായിട്ടില്ള. ത എന്ന
അകഷരം വരെ മാത്രമേ അതില്‍ ഉളളൂ. സംസ്കൃതത്തെ അനുകരിച്ചാണ് മലയാളവ്യാകരണം പാതിരി
രചിച്ചത്. ജനോവപര്‍വ്വം എന്നൊരു കൃതികൂടി അദ്ദേഹം രചിച്ചതായി ചിലര്‍ പറയുന്നുണ്ട്. അദ്ദേഹം
രചിച്ച വ്യാകരണഗ്രന്ഥം, മലയാളത്തിലെ ഉയര്‍ച്ചയെ ആധാരമാക്കിയുള്ളതാണ്.
കൃതികള്‍: ചതുരന്ത്യം, പുത്തന്‍പാന, ഉമ്മാപര്‍വ്വം, വ്യാകുലപ്രബന്ധം,
ആത്മാനുതാപം, മലയാളനിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു,
മലയാളവ്യാകരണം
Leave a Reply