സാഹിത്യ നിരൂപകനും അദ്ധ്യാപകനുമാണ് പ്രൊഫ. ഡി. ബെഞ്ചമിന്‍. നോവല്‍ സാഹിത്യ പഠനങ്ങള്‍ എന്ന കൃതിക്ക് 1996 ലെ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരത്ത് 1948 സെപ്റ്റംബര്‍ 2ന് ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍നിന്നും എം.എ, പി.എച്ച്.ഡി ബിരുദങ്ങള്‍ നേടി. കേരള സര്‍വകലാശാല മലയാളം റീഡറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു.

കൃതികള്‍

    കവിതാവിചാരം
    ജിയുടെ ഭാവഗീതങ്ങള്‍ ഒരു പഠനം
    കാവ്യാനുശീലനം
    സാഹിത്യപാഠങ്ങള്‍
    അക്കാദമിക് വിമര്‍ശനവും മറ്റും വിമര്‍ശ പ്രബന്ധങ്ങള്‍
    നോവല്‍ സാഹിത്യപാഠങ്ങള്‍
    സ്വാധീനതാപാഠങ്ങള്‍
    കാവ്യ നിര്‍ദ്ധാരണം

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (നോവല്‍ സാഹിത്യ പഠനങ്ങള്‍ 1996)