സാഹിത്യനിരൂപകനും പത്രപ്രവര്‍ത്തകനുമായിരുന്നു എം.എസ്. ദേവദാസ്
മണക്കുളത്തു മുകുന്ദരാജയും കുട്ടിമാളുഅമ്മയുടേയും പുത്രനായി, 1912 ഒക്ടോബര്‍ 15ന് തൃശൂരിലെ വരയിടത്ത് ജനിച്ചു. ടാഗോറിന്റെ വിശ്വഭാരതിയില്‍ വിദ്യാഭ്യാസം നടത്തിയ ദേവദാസ് എം.എ. ബിരുദധാരിയാണ്. കുറച്ചുനാള്‍ സിംഗപ്പൂരിലും പിന്നീട് കേരളത്തിലെ ചില കോളജുകളിലും അധ്യാപകനായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും ദേശാഭിമാനിയുടെ പത്രാധിപരായി സേവനമനുഷ്ഠിക്കുകയും ചെയ്തു.1987 ഡിസംബര്‍ 25നു് എം.എസ്. ദേവദാസ് അന്തരിച്ചു.

കൃതികള്‍

    പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം
    പ്രേമവും പുരോഗമന സാഹിത്യവും
    ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം
    മാര്‍ക്‌സിസ്റ്റ് ദര്‍ശനം
    തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
    ജീവിതത്തിന്റെ നാളുകള്‍ (ജീവചരിത്രം)