കൃഷ്ണപിള്ള. ഇ.വി.
കുന്നത്തൂര്‍ താലൂക്കില്‍ ഇഞ്ചംകാട്ടു പുത്തന്‍വീട്ടില്‍ ആണ് കൃഷ്ണപിള്ള 1894 സെപ്തംബര്‍
14 ന് (കൊ.വ. 1070 ചിങ്ങം 30) ജനിച്ചത്. അച്ഛന് കുന്നത്തൂര്‍ പപ്പുപിള്ള. അദ്ദേഹം അടൂര്‍ മജിസ്ട്രേറ്റു
കോടതിയിലെ വക്കീലായിരുന്നു. അമ്മ കല്യാണി അമ്മ. കൃഷ്ണപിള്ള ജനിച്ച് ഏതാനും മാസങ്ങള്‍
കഴിഞ്ഞപേ്പാള്‍ വക്കീല്‍ സകുടുംബം പെരുങ്ങനാട്ടിലെ, ചെറുതെങ്ങിലഴികത്ത് വീട്ടിലേയ്ക്ക്
താമസം മാറ്റി. കൃഷ്ണപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം പെരുങ്ങനാട്ടു പ്രൈമറി സ്ക്കൂളില്‍
ആയിരുന്നു. പിന്നീട് വടകോടത്തുകാവ് സ്ക്കൂളിലും പഠിച്ചു. അഞ്ചാംക്ളാസില്‍ വച്ചു തന്നെ
ചെറുകവിതകള്‍ എഴുതാന്‍ തുടങ്ങി. 1907ല്‍ മിഡില്‍ സ്ക്കൂള് ജയിച്ചു. ഒരു വര്‍ഷം മലയാളം
ഏഴില്‍ പഠിച്ചശേഷം 1909ല്‍ തുമ്പമണ്‍ ഇംഗ്ളീഷ് സ്ക്കൂളില്‍ ചേര്‍ന്നു. 1911ല്‍ ആലപ്പുഴ
സനാതനധര്‍മ്മം സ്ക്കൂളില്‍ പഠിച്ചു. അവിടെ വച്ച് അധ്യാപകനായ ബി. വാമനബാലിഗ, ഇ.വി.
യുടെ സാഹിത്യതാല്പര്യത്തെ വളര്‍ത്തി. ഇന്റര്‍മീഡിയറ്റ് കോട്ടയം സി.എം.എസ്സില്‍ നിന്നും, ബി.എ.
തിരുവനന്തപുരത്തുനിന്നും പാസായി 1917ല്‍. 1918ല്‍ ഹജ്ജൂരില് ഗുമസ്ഥന്. കല്‍കുളം അസിസ്റ്റന്റ ്
തഹസില്‍ദാര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. കുറച്ചുകാലം ലാന്റ് റവന്യു കമ്മീഷന് ഓഫീസിലും,
അക്കൗണ്ടാഫീസിലും ജോലി ചെയ്തു. ഹജ്ജൂരില് ജോലിയില്‍ പ്രവേശിച്ച കാലത്തുതന്നെ സി.വി.
രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയെ വിവാഹം ചെയ്തിരുന്നു. 1923ല്‍ നിയമബിരുദം
നേടി. തിരുവനന്തപുരത്തും കൊല്ളത്തും വക്കീലായി സേവനം അനുഷ്ഠിച്ചു. മലയാളിയുടെ
പ്രസാധകനും ആയിരുന്നു അക്കാലത്ത്. 1931ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായി. 1935 മുതല്‍
തിരുവനന്തപുരം കോടതികളില്‍ മാത്രമായി വക്കീലെന്ന നിലയിലുള്ള പ്രവൃത്തി. 1938 മാര്‍ച്ച് 30
ന് (കൊ.വ. 1113 മീനം 17) മരിച്ചു.
1907ല്‍ തുമ്പമണ്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ മറിയാമ്മ എന്നൊരു കഥ എഴുതി
ആത്മപോഷിണിയില്‍ പ്രസിദ്ധപെ്പടുത്തി. സ്ക്കൂള്‍ഫൈനല്‍ പരീക്ഷ എഴുതിക്കഴിഞ്ഞപേ്പാള്,
ഒരു ഇംഗ്ളീഷ് നോവലിനെ ആധാരമാക്കി 'ബാലകൃഷ്ണന്' എന്ന നോവലെഴുതി, സുമങ്ഗല എന്ന
മാസികയില്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ളീഷ് ഇതിവൃത്തം, മാര്‍ത്താണ്ഡവര്‍മ്മയുടെ
കാലഘട്ടത്തിലേയ്ക്ക് അനുകൂലനം ചെയ്യുകയായിരുന്നു ഇ.വി. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍
സി.വി.യുടെ രാമരാജാബഹദൂര്‍ കേട്ടെഴുതുന്ന ജോലി ഇ.വി.ക്കായിരുന്നു. ഈ ശിക്ഷണം
അദ്ദേഹത്തിന്റെ ഭാവനയെ നന്നായി സ്പര്‍ശിച്ചിരുന്നു. കൊല്ളത്തുനിന്ന് മലയാളരാജ്യം വാരിക
പ്രസിദ്ധീകരണം ആരംഭിച്ചപേ്പാള്‍, ഫലിതപൂര്ണ്ണങ്ങളായ ഉപന്യാസങ്ങള്‍ അവയിലെഴുതി. 1937ല്‍
മനോരമ വാരികയിലും അമ്മാതിരി നര്മ്മോപന്യാസങ്ങള് എഴുതി. ത്രിലോകസഞ്ചാരി,
നേത്രരോഗി എന്നീ തൂലികാനാമങ്ങളാണ് യഥാക്രമം ഉപയോഗിച്ചിരുന്നത്.
കല്കുളത്ത്ഉദ്യോഗത്തിലിരിക്കവെ ആണ് ചെറുകഥകള്‍ അധികവും എഴുതിയത്. ഇതിവൃത്തത്തിന്റെ
സംഭാവ്യതയല്ള, പ്രതിപാദനത്തിലെ രസികത്വം ആയിരുന്നു ഇ.വി. ശ്രദ്ധിച്ചത്. കേളീസൗധം എന്ന
പേരില്‍ ആ കാലത്തെ കഥകള്‍ നാലുഭാഗങ്ങളില് സമാഹരിച്ചിട്ടുണ്ട്. കള്ളപ്രമാണം, സീതാലക്ഷ്മി,
രാജാകേശവദാസന്‍, രാമരാജപട്ടാഭിഷേകം, പ്രണയ കാകീയന്, ഇരവിക്കുട്ടിപ്പിള്ള,
വിവാഹക്കമ്മട്ടം, ബി.എ. മായാവി, തുടങ്ങി പതിന്നാലു നാടകങ്ങള്‍ എഴുതി. സീതാലകഷ്മി,
രാജാകേശവദാസന്‍, ഇരവിക്കുട്ടിപ്പിള്ള എന്നിവ ചരിത്രനാടകങ്ങളാണ്. പ്രഹസനങ്ങള്‍, അവയുടെ
സ്വഭാവം അനുസരിച്ച് വെറും നേരമ്പോക്കാണ്. രാമരാജപട്ടാഭിഷേകം, ശ്രീചിത്തിരതിരുനാളിന്റെ
അരിയിട്ടുവാഴ്ച പ്രമാണിച്ച് രചിച്ച കൃതിയാണ്. മായാമനുഷ്യന്, ജക്കില്‍ ആന്റ് ഹൈഡ് എന്ന
പ്രസിദ്ധ ആംഗേ്ളയകഥയോട് കടപ്പാടുണ്ട്. ഫലിതോപന്യാസങ്ങളാണ് ചിരിയും ചിന്തയും.
ജീവിതത്തെ, തികഞ്ഞ നര്‍മ്മബോധത്തോടെ നോക്കിക്കാണുന്നതില്‍ ഇ.വി.ക്ക് ശാഠ്യം തന്നെ
ഉണ്ടായിരുന്നു.ആത്മകഥാസാഹിത്യത്തിലെ ആദ്യകാലരചനകളില്‍ പ്രമുഖമാണ് ജീവിതസ്മരണകള്‍.
കൃതികള്‍: കള്ളപ്രമാണം, സീതാലക്ഷ്മി, രാജാകേശവദാസന്‍, രാമരാജപട്ടാഭിഷേകം, പ്രണയ കാകീയന്, ഇരവിക്കുട്ടിപ്പിള്ള,വിവാഹക്കമ്മട്ടം, ബി.എ. മായാവി (നാടകങ്ങള്‍) സീതാലക്ഷ്മി,
രാജാകേശവദാസന്‍, ഇരവിക്കുട്ടിപ്പിള്ള (ചരിത്രനാടകങ്ങ) ചിരിയും ചിന്തയും, കവിതക്കേസ്. ജീവിതസ്മരണകള്‍(ആത്മകഥ).
Leave a Reply