പഴയതലമുറയിലെ പ്രസിദ്ധ കഥാകാരി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കുടുംബത്തിലാണ്
ഗീത ഹിരണ്യന്‍ എന്ന കഥാകാരി 1956 മാര്‍ച്ച് 20ന് ജനിച്ചത്. അച്ഛന്‍ തോട്ടവട്ടത്ത് സി.
ശ്രീധരന്‍ പോറ്റി. അമ്മ വസുമതീദേവി. മലയാളത്തില്‍ ബിരുദാനന്തരബിരുദവും, എം.ഫില്‌ളും
നേടിയശേഷം അവര്‍ ഡോക്ടറേറ്റിനുള്ള ശ്രമത്തില്‍ ആയിരുന്നു. ഔദ്യോഗിക ജീവിതം ആരം
ഭിച്ചത് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ മലയാളം ലക്ചറര്‍ എന്ന നിലയിലാണ്. പിന്നീട്,
മലപ്പുറം, കല്പറ്റ, പെരിന്തല്‍മണ്ണ, തൃശൂര്‍, പട്ടാമ്പി, കൊടുങ്ങല്‌ളൂര്‍ എന്നിവിടങ്ങളിലെ ഗവെ
ണ്‍മന്റു കോളേജുകളില്‍ പഠിപ്പിച്ചു. കേരളസാഹിത്യ അക്കാദമിയുടെ പബ്‌ളിക്കേഷന്‍ ഓഫീസ
ര്‍ എന്ന നിലയില്‍, അവര്‍ ഡപ്യൂട്ടേഷനില്‍ നിയമിതയായി എങ്കിലും, ജോലി തുടരുവാന്‍
പറ്റാത്തവിധം അവരെ രോഗം കീഴ്‌പെ്പടുത്തിയിരുന്നു. 2002 ജനുവരി 2ന് അവര്‍ മരിച്ചു.
കവിയും നിരൂപകനും ആയ പ്രഫസര്‍ കെ.കെ. ഹിരണ്യന്‍ ആണ് ഗീതയെ വിവാഹം
ചെയ്തത്.
    1974ല്‍ മാതൃഭൂമി വിഷുപതിപ്പില്‍ വന്ന ദീര്‍ഘപാംഗന്‍ എന്ന കഥയോടെ ആണ് ഗീത ശ്രദ്ധി
ക്കപെ്പട്ടത്. മനസ്‌സിന്റെ ഭാരം പകര്‍ന്നു നല്കുക എന്നതായിരുന്നു ഗീതയുടെ രചനകളുടെ
ശക്തി. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്‍േറയും, വലിയൊരു കടല്‍ അവരുടെ കഥകള്‍ക്കു
പിന്നില്‍ അക്ഷുബ്ധമായി കുടികൊള്ളുന്നതുകൊണ്ടാണ്, ഒരാര്‍ഭാടവും കൂടാതെ, ഇടയ്ക്ക്
കണ്ണുനീരിന്റെ നനവും കുസൃതിയും ഒളിപ്പിച്ചുവച്ച പരാമര്‍ശങ്ങള്‍ കൊണ്ട് മിനുക്കി, ഗീത
കഥ പറയുമ്പോള്‍ അത് അനുഭവം ആയി മാറിത്തീരുന്നത്. കുടുംബാന്തരീക്ഷം, നെഞ്ചുകീറി
നേരിനെ കാട്ടുന്ന സത്യസന്ധത എന്നിവയായിരുന്നു ഗീതയുടെ രചനകളുടെ ശ്രുതി. അമ്മ,
ഭാര്യ, എഴുത്തുകാരി എന്നീ അവസ്ഥകളില്‍ സ്ത്രീ അനുഭവിക്കുന്ന നിശ്ശബ്ദദുഃഖങ്ങളെ അവര്‍
ആവിഷ്‌ക്കരിക്കുന്നത്
    '''ഒരൊറ്റസ്‌നാപ്പില്‍ ഒതുക്കാവുന്നതല്‌ള ജന്മസത്യം'' എന്ന് തന്റെ ആദ്യ കഥാസമാഹാരത്തിന്
പേരിട്ടപേ്പാള്‍, ഭംഗ്യാന്തരേണ ഈ വീക്ഷണം അവര്‍ വെളിപെ്പടുത്തുകയായിരുന്നു. ''''അസം
ഘടിത'' എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ പേരും, നാം പരസ്പരം ഒറ്റപെ്പട്ടവരാണ് എന്ന
ക്രൂരസത്യം ഓര്‍പെ്പടുത്തുന്നു. എഴുതുമ്പോള്‍ താന്‍ സ്വപ്നമുരുക്കി ഭൂഗോളം തീര്‍ക്കുകയാണ്
എന്ന് ഒരിക്കല്‍ ഗീത രേഖപെ്പടുത്തി. ചെറിയ മനുഷ്യരുടെ ഈ വലിയലോകം എത്ര
വിസ്മയകരമാണ് എന്ന് ബോദ്ധ്യപെ്പടുത്തുവാന്‍, കാലം ഗീതക്ക് അവസരം നല്കിയില്‌ള.
പകെ്ഷ ഒരസാധാരണ പ്രതിഭയുടെ തിരനോട്ടം, ഗീതയുടെ കഥകളില്‍ മലയാളി തൊട്ടറിഞ്ഞു
– അത് ഉള്ളുണങ്ങാത്ത മുറിവായിത്തീരും എന്നു പ്രതീക്ഷിക്കാതെ. ഗീത കവിതകളും എഴു
തിയിരുന്നു. കുഞ്ചുപിള്ള സ്മാരക കവിതാ അവാര്‍ഡ്, ടി.പി. കിഷോര്‍ സ്മാരക കഥാപുരസ്‌കാരം,
അങ്കണം അവാര്‍ഡ് എന്നിവ അവരെ തേടി എത്തുകയുണ്ടായി.
കൃതികള്‍: 'ഒരൊറ്റസ്‌നാപ്പില്‍ ഒതുക്കാവുന്നതല്‌ള ജന്മസത്യം, അസംഘടിത.