ഗുണ്ടര്‍ട്ട് ഹെര്‍മന്‍ ഡോ.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജനിച്ചത് 1814 ഫെബ്രുവരി 14 ന് ജര്‍മ്മനിയില്‍ സ്റ്റട്ഗര്‍ട്ട് നഗരത്തിലാണ്.
അച്ഛന് ലുദ്വീഗ് ഗുണ്ടര്‍ട്ട്, അമ്മ ക്രിസ്ത്യാനേ ഏന്‍ഡില്‍. കുട്ടിക്കാലത്തുതന്നെ ലത്തീന്‍ ഭാഷ
പഠിച്ചു. 1831ല്‍ ട്യുബിന്ഗന് സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പഠിച്ചു. 1833ല്‍ സ്വിറ്റ്സര്‍ലന്റിലെ
സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി. നോറിസ്ഗ്രോവ്സ്, ജോര്‍ജ്ജ് മില്ളര് എന്നിവരുടെ
സഹായത്തോടെ ഇന്ത്യയില്‍ ക്രിസ്തുമതപ്രചാരണം നടത്താന്‍ സമ്മതിച്ചു. 1836ല്‍ ഇന്ത്യയിലേയ്ക്കു
പുറപെ്പട്ടു. ബംഗാളി, തെലുങ്ക്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ സാമാന്യജ്ഞാനം നേടിയിരുന്നു
യാത്രാവേളയില്‍. മദിരാശിയിലാണ് കപ്പല്‍ ഇറങ്ങിയത്. തമിഴ്നാട്ടില്‍ മതപ്രചാരണം
നടത്താനായിരുന്നു നിയോഗം. അതിനാല്‍ തമിഴ് പഠിച്ചു. 1838ല്‍ തിരുനല്‍വേലിയില്‍ എല്‍.എം.
എസ്സുമായി ബന്ധപെ്പട്ടു പ്രവര്‍ത്തിച്ചു.
ജൂലൈ 23 ന് യൂലിയാ ഡി ബോവ എന്ന ഫ്രഞ്ചുകാരിയെ
വിവാഹം ചെയ്തു. അധികം താമസിയാതെ തെക്കന്‍ കര്‍ണ്ണാടകത്തില്‍ മിഷനറി പ്രവര്‍ത്തനം
നടത്തിയിരുന്ന ബാസല്‍ മിഷനും ആയി ബന്ധപെ്പട്ടു. 1838 ഒക്ടോബര്‍ 1 ന് മംഗലാപുരത്തേയ്ക്ക്
തിരിച്ചു. ഈ യാത്രയിലാണ് മലയാളവും ആയി ബന്ധപെ്പടുന്നത്. 1839ല്‍ ബാസല്‍ മിഷന്
തലശേ്ശരിക്കടുത്ത് നെട്ടൂരില്‍ ഇല്ളിക്കുന്ന് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയപേ്പാള്‍ ഗുണ്ടര്‍ട്ട് ആ
സ്ഥലം പ്രവര്‍ത്തനകേന്ദ്രമാക്കി. 1846ല്‍ ജര്‍മ്മനിയിലേക്ക് മടങ്ങിയ അദ്ദേഹം പിറ്റെവര്‍ഷം തന്നെ
തിരിച്ചെത്തി. 1849 മുതല്‍ തലശേ്ശരി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടര്‍ന്നു. 1852ല്‍ അദ്ദേഹത്തെ
സ്ക്കൂള് ഇന്‍സ്പെക്ടറായി നിയമിച്ചു. 1856 മുതല്‍ മംഗലാപുരത്താണ് താമസിച്ചത്. രോഗബാധയെ
തുടര്‍ന്ന് 1859 ഏപ്രിലില്‍ നാട്ടിലേയ്ക്കു മടങ്ങി. മതഗ്രന്ഥങ്ങള്‍ രചിക്കുന്ന ഒരു സംഘടനയില്‍
പ്രവര്‍ത്തിച്ചു ജര്‍മ്മനിയില്‍. പിന്നീട് അതിന്റെ അധ്യക്ഷനായി. കല്വ് എന്ന
നാട്ടിന്‍പുറത്തായിരുന്നു ജീവിതസായാഹ്നം ചെലവിട്ടത്. 1893 ഏപ്രില്‍ 25 ന് അന്തരിച്ചു.
മലയാളഭാഷയ്ക്ക് ശാസ്ത്രീയമായി വ്യാകരണവും നിഘണ്ടുവും നിര്‍മ്മിച്ചത് ഗുണ്ടര്‍ട്ടാണ്.
അച്ചടി, പാഠപുസ്തകരചന എന്നിവയിലും അദ്ദേഹം ശ്രദ്ധിച്ചു. നാടന്‍പാട്ടുകള്‍, പഴഞ്ചൊല്ളുകള്
എന്നിവ സമാഹരിക്കുന്നതിലും അദ്ദേഹം താല്പര്യം കാട്ടി. മിഷണറി പ്രവര്‍ത്തനത്തിനെത്തിയ
ഗുണ്ടര്‍ട്ട്, സ്വാഭാവികമായും മതപരമായ ഗ്രന്ഥങ്ങള്‍ എഴുതുകയുണ്ടായി. തിരുനല്‍വേലിയില്‍
പ്രവര്ത്തിച്ചിരുന്നപേ്പാള് ക്രിസ്തുവിന്റെ ജനനംവരെ ഉള്ള ചില കഥകള്‍ അദ്ദേഹം തമിഴില്‍
എഴുതി. 1838-39 കാലത്ത് രചിച്ച ഇതാണ് ഗുണ്ടര്‍ട്ടിന്റെ ആദ്യകൃതി. മലയാളത്തില്‍ പഴയ നിയമം,
പുതിയ നിയമം, സ്ഥിരീകരണത്തിനുള്ള ഉപദേശങ്ങള്‍, വേദചരിത്രസാരം, സത്യവേദ ഇതിഹാസം,
ക്രിസ്തുസഭാചരിത്രം, ശര്‍മ്മാന സന്മരണവിദ്യ, മനുഷ്യഹൃദയം, മതവിചാരണ, ദേവവിചാരണ,
മനുഷ്യചോദ്യങ്ങള്ക്ക് ദൈവം കല്പിച്ചിട്ടുള്ള ഉത്തരം എന്നിവയാണ് മതസംബന്ധമായി ഗുണ്ടര്‍ട്ട്
രചിച്ച കൃതികള്‍. വജ്രസൂചി എന്നൊരു കൃതിയും ഗുണ്ടര്‍ട്ട് എഴുതിയതായി അറിയുന്നു.
നളചരിതസാരം മറ്റൊരു രചനയാണ്. ഈ മതഗ്രന്ഥങ്ങളുടെ പേരിലല്ള 'മലയാളഭാഷാവ്യാകരണം'
മലയാളം-ഇംഗ്ളീഷ് നിഘണ്ടു, പഴഞ്ചൊല്‍മാല, കേരളപ്പഴമ, മലയാളവ്യാകരണം ചോദ്യോത്തരം
എന്നിവയുടെ പേരിലാണ് ഗുണ്ടര്‍ട്ട് പ്രാത:സ്മരണീയനാകുന്നത്. 1860 ല്‍ സ്ക്കൂള് ആവശ്യത്തിന്
സംവിധാനം ചെയ്ത പാഠമാലയില്‍ പ്രാചീന കവിതയില്‍നിന്നു പല ഭാഗങ്ങള്‍ എടുത്തു
ചേര്‍ക്കുകയും, ഗദ്യഭാഗങ്ങള്‍ സ്വയം എഴുതുകയും ആണ് അദ്ദേഹം ചെയ്തത്. 1851 ലാണ്
വ്യാകരണം എഴുതിയത്. അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നു മൂന്നു
വകുപ്പുകളിലായി 878 'നിധാന'ങ്ങളാണ് വ്യാകരണത്തില്‍. വ്യാകരണഗ്രന്ഥത്തിന്റെ
അവസാനഭാഗത്ത് അലങ്കാരമാണ് വിഷയം. അവസാനഭാഗരചനയില് ഗാര്ത്തുവയ്റ്റ് കുറച്ച്
സഹായിച്ചിട്ടുണ്ട്. ശാസ്ത്രീയമായി സംവിധാനം ചെയ്തതാണ് ഗുണ്ടര്‍ട്ടു നിഘണ്ടു. കാല്‍നൂറ്റാണ്ട
ുകാലത്തെ ചിട്ടയായ കഠിനാധ്വാന ഫലമാണ് ആ കൃതി. 1872ല്‍ ആണ് അത് പ്രസിദ്ധപെ്പടുത്തിയത്.
പ്രാചീനകൃതികള്‍, നാടന്‍പാട്ടുകള്‍, ഭരണപരമായ ലിഖിതങ്ങള്‍, ശാസനകള്‍ – അന്ന് ലഭ്യമായ
എല്ളാ രേഖകളിലുംനിന്ന് ഗുണ്ടര്‍ട്ട് പദങ്ങള്‍ സമാഹരിച്ചു. പ്രയോഗവൈചിത്ര്യങ്ങള് കുറിച്ചെടുത്തു.
തമിഴ്- കര്‍ണ്ണാടകം – സംസ്കൃതം എന്നീ ഭാഷകളുമായി താരതമ്യം ചെയ്തു. അര്‍ത്ഥഭേദങ്ങള്‍
മനസ്സിലാക്കി. പദങ്ങളുടെ നിരുക്തി അന്വേഷിച്ചു കണ്ടെത്തി. ശൈലീവിശേഷങ്ങളും
രേഖപെ്പടുത്തി. വാക്കുകളുടെ ഉച്ചാരണം, ഇംഗ്ളീഷില്‍ സമാനമായ അര്‍ത്ഥം എന്നിവ
എഴുതിച്ചേര്‍ത്തു. ഈ ഒരൊറ്റ പുസ്തകം മതി ഗുണ്ടര്‍ട്ടിന്റെ സേവനം അനശ്വരമാക്കുവാന്‍.
കൃതികള്‍: മലയാളഭാഷാവ്യാകരണം,മലയാളം-ഇംഗ്ളീഷ് നിഘണ്ടു, പഴഞ്ചൊല്‍മാല, കേരളപ്പഴമ, മലയാളവ്യാകരണം ചോദ്യോത്തരം
Leave a Reply