വറുഗീസ്. കെ.എം. ഇടയാറന്മുള
ഇടയാറന്മുള കെ. എം. വറുഗീസ് പ്രശസ്തമായ കുന്നുംപുറത്തു കുടുംബത്തില്‍ 1908
ഡിസംബര്‍ 26-ാം തീയതി, ജനിച്ചു. അച്ഛന്റെ പേര് മത്തായി. അമ്മയുടെ പേര് റാഹേലമ്മ. തറവാട്ടുവക
സ്കൂളില്‍ ആയിരുന്നു ആദ്യകാല വിദ്യാഭ്യാസം. മിഡില്‍ സ്കൂള്‍ പഠനം നിര്‍വ്വഹിച്ചത് ആറാ
ട്ടുപുഴ ഗവണ്മെന്റ് മലയാളം സ്കൂളില്‍ ആയിരുന്നു. കോഴഞ്ചേരി മാര്ത്തോമാസഭക്കാരുടെ
സ്കൂളില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. കോളേജ് വിദ്യാഭ്യാസം ചങ്ങനാശേരി സെന്റ്
ബര്ക്മാന്സിലും. ബിരുദവും, അദ്ധ്യാപനബിരുദവും നേടിയശേഷം സ്കൂള്‍ ടീച്ചര്‍ എന്ന നിലയിലാണ്
അദ്ദേഹം ജീവിതം ആരംഭിച്ചത്.
ദീര്‍ഘകാലത്തെ അദ്ധ്യാപനജീവിതത്തിനുശേഷം അദ്ദേഹം
മലയാള മഹാനിഘണ്ടുവിന്റെ രചനയില്‍ സബ്എഡിറ്റര്‍ എന്ന നിലയില്‍ പങ്കുകൊണ്ടു. 1968ല്‍ ആ
ജോലിയില്‍നിന്നു വിരമിച്ചു. ഒരിക്കല്‍ക്കൂടി അദ്ധ്യാപനത്തിലേക്ക് അദ്ദേഹം തിരിഞ്ഞു. ഡെറാഡൂണ്‍
യൂണിവേഴ്സിറ്റിയുമായി ബന്ധപെ്പട്ട് തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ പ്രവര്‍ത്തിക്കുന്ന വൈദിക
സെമിനാരിയില്‍ ഓണററി പ്രൊഫസറായി മൂന്നുകൊല്ളം സേവനം അനുഷ്ഠിച്ചു. കേരളത്തില്‍
അക്കാലത്തുണ്ടായിരുന്ന മിക്ക പ്രധാന ആനുകാലികങ്ങളും ആയി ഇടയാറന്മുള വറുഗീസിന്
നല്ള ബന്ധം ഉണ്ടായിരുന്നു. മനോരമ, മാതൃഭൂമി, മലയാളരാജ്യം തുടങ്ങിയവയില്‍ അദ്ദേഹം കവിതക
ളും, ലേഖനങ്ങളും പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. ഗ്രന്ഥാലോകത്തില്‍ കുറേക്കാലം സ്ഥിരമായി
പുസ്തകനിരൂപണം നടത്തിയിരുന്നു. വിദ്യാഭ്യാസത്തോടു ബന്ധപെ്പട്ട് ലഘുനാടകങ്ങള്‍, ആകാശവാ
ണിക്കുവേണ്ടി എഴുതിയിരുന്നു. 1994 ഫെബ്രുവരി 12ന് മരിച്ചു.
കവിത, ഉപന്യാസങ്ങള്‍, പ്രബന്ധങ്ങള്‍, വിവര്‍ത്തനങ്ങള്‍ എന്നീ ഇനങ്ങളിലാണ് അദ്ദേഹ
ത്തിന്റെ മുഖ്യസംഭാവനകള്‍. രചനയെസംബന്ധിച്ചും. കവിതയെസംബന്ധിച്ചും ഇടയാറന്മുള
വറുഗീസിന് പഴയ സങ്കല്പ്പങ്ങള്തന്നെ ആയിരുന്നു. രചനയില്‍ മാത്രമല്ള , ധര്മ്മോദ്ബോധനത്തിലും
ഈ പ്രവണത കാണാം. എം. എന്‍. നിക്കോളാസ് എന്ന വ്യക്തിയോടൊപ്പം ചേര്‍ന്ന് അദ്ദേഹം പരി
ഭാഷപെ്പടുത്തിയ കൃതിയാണ് ആനന്ദഭവനം. ജീവിതമരീചിക, നിങ്ങളുടെ ശരീരം എങ്ങിനെ
പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ രണ്ട് കൃതികള്‍കൂടി അദ്ദേഹത്തിന്‍േറതായി ലഭിച്ചിട്ടുണ്ട്. എന്നാല്‍
ഇടയാറന്മുള വറുഗീസിന്റെ മികച്ച സംഭാവനകള്‍ സമകാലീന ഭാരതീയ സാഹിത്യവും, ക്രിസ്തുദേവചരി
തവും ആണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഒരു പരിപാടി അനുസരിച്ച് വിവര്‍ത്തനം
ചെയ്ത കൃതിയാണ് സമകാലീന ഭാരതീയസാഹിത്യം. ഇന്ത്യയിലെ പ്രാദേശിക ഭാഷകളുടെ
സാഹിത്യചരിത്രമാണ് ഇവയിലെ പ്രമേയം. താരതമ്യസാഹിത്യ പഠനം പ്രാബല്യം നേടുന്നതിന്നു
മുന്‍പുതന്നെ അത്തരത്തിലൊരു കൃതി മലയാളത്തില്‍ ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. ഒട്ടേറെ പുരസ്കാ
രങ്ങള്‍ നേടിയ മഹാകാവ്യമാണ് ക്രിസ്തുദേവചരിതം. 1938ല്‍ ആണ് അദ്ദേഹം അതിന്റെ രചന
തുടങ്ങിവച്ചത്. ഇടയ്ക്കു മുടങ്ങിയും, വീണ്ടും തുടങ്ങിയും അതിന്റെ രചന തുടര്‍ന്നു. 1980ല്‍ മാത്രമാണ്
രചന പൂര്‍ത്തീകരിച്ചത്. 1989ല്‍ വെളിച്ചം കണ്ട ആ മഹാകാവ്യത്തിന് 1990ല്‍ സരസകവി
മൂലൂര്‍ പുരസ്കാരം ലഭിച്ചു. 1991ല്‍ ശ്രീനാരായണ അക്കാദമി അവാര്‍ഡ്, ക്രൈസ്തവ സാഹിത്യ
അക്കാദമി അവാര്‍ഡ്, മഹാകവി കെ.വി. സൈമണ്‍ അവാര്‍ഡ്, പത്തനംതിട്ടയിലെ ജോണ്‍
ജോണ്സണ് ഫൗണ്ടേഷന് ഏര്‍പെ്പടുത്തിയ ഡോ. ജോണ്‍ ജോണ്സണ് അവാര്‍ഡ് എന്നിവ ലഭി
ക്കുകയുണ്ടായി. 1994ല്‍ ജൂണ്‍ മാസത്തില്‍ അദ്ദേഹത്തിന്റെ മരണശേഷം നാലുമാസം കഴിഞ്ഞ്
ഇ.എം. ഫിലിപ്പ് അവാര്‍ഡും ആ പുസ്തകത്തിന് ലഭിക്കുകയുണ്ടായി. മാര്‍ത്തോമാസഭയുടെ തിരുവന
ന്തപുരം ഭദ്രാസനത്തിന്റെ വകയായി, ഈ മഹാകാവ്യരചനയുടെ പേരില്‍ അദ്ദേഹത്തിനു സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്.
Leave a Reply