കല്യാണിക്കുട്ടിയമ്മ. കെ
പ്രമുഖയായ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവര്‍ത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. തൃശൂര്‍ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടില്‍ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങള്‍ നേടി അധ്യാപികയായി. പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥയ്ക്ക് 1994 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
കൃതികള്‍
പഥികയും വഴിയോരത്തെ മണിദീപങ്ങളും(ആത്മകഥ)
ഞാന്‍ കണ്ട യൂറോപ്പ്
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1994)
Leave a Reply