സ്‌കൂള്‍ അദ്ധ്യാപികയും, എഴുത്തുകാരിയുമാണ് ജി. കമലമ്മ. (ഒക്ടോബര്‍ 1930 – 17 ജൂണ്‍ 2012) പ്രധാനമായും സാഹിത്യ, സാമൂഹിക വിഷയങ്ങളാണ് കമലമ്മ എഴുതിയിട്ടുള്ളത്. മുപ്പതിലധികം കൃതികള്‍ എഴുതിയിട്ടുള്ള കമലമ്മക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1930 ലാണ് കമലമ്മ കൊല്ലം ജില്ലയിലെ കുണ്ടറ ഗ്രാമത്തില്‍ ജനിച്ചത്. പിതാവ് എ.കെ. ഗോവിന്ദന്‍ സംസ്‌കൃത പ്രൊഫസ്സര്‍ ആയിരുന്നു. ബി.എ ബിരുദം നേടിയതിനു ശേഷം കേരള സര്‍ക്കാര്‍ വികസന വകുപ്പില്‍ സോഷ്യല്‍ എഡ്യൂക്കേഷന്‍ ഓര്‍ഗനൈസര്‍, അധ്യാപിക എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 1985-86 ല്‍ മികച്ച സേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചു. അധ്യാപനകാലത്താണ് അവരുടെ പ്രധാന കൃതികള്‍ എല്ലാം രചിച്ചത്. ബാലസാഹിത്യം, വിവര്‍ത്തനങ്ങള്‍ എന്നിവയും കമലമ്മ എഴുതിയിട്ടുണ്ട്. തുടര്‍ന്ന് ഇരുപത്തിനാലു വര്‍ഷം അദ്ധ്യാപികയായിരുന്നു. അദ്ധ്യാപകരുടെ പ്രശസ്ത സേവനത്തിനുളള 1985'86ലെ അവാര്‍ഡു ലഭിച്ചു. 1987ല്‍ സര്‍വീസില്‍നിന്നു പിരിഞ്ഞു. ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ നവസാക്ഷരഗ്രന്ഥത്തിനുളള 1956ലെയും 1964ലെയും അവാര്‍ഡുകളും കേരള സാഹിത്യഅക്കാദമിയുടെ 1965ലെ ബാലസാഹിത്യത്തിനുളള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കൃതികള്‍

    കസ്തൂരി ബായി ഗാന്ധി
    സരോജിനി നായിഡൂ
    ആശാന്‍ സാഹിത്യ പ്രവേശിക
    സരോജിനി നായിഡു
    ശ്രീനാരായണഗുരു ജീവിതവും ദര്‍ശനവും
    എന്‍. ഗോപാലപിള്ള (ജീവചരിത്രം)
    നാടുണരുന്നു
    മലയാള ഭാഷയെ ധന്യമാക്കിയ ക്രിസ്ത്യന്‍ മിഷനറിമാര്‍
    അക്ഷരശ്ലോക രഞ്ജിനി
    അമ്പിളിത്തോണി
    ഈഴവ സമുദായത്തിലെ മഹാരഥന്മാര്‍
    നക്ഷത്രങ്ങളും ഗ്രഹങ്ങളും

പുരസ്‌കാരങ്ങള്‍

    കേന്ദ്ര ഗവണ്‍മെന്റിന്റെ നവസാക്ഷര സാഹിത്യത്തിനുള്ള അവാര്‍ഡ്
    മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്(1963)
    ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്