വറുഗീസ് മാപ്പിള കണ്ടത്തില്‍
നിരണത്തു കറുത്തനല്ളൂര് ഈപ്പന്േറയും, അയിരൂര്‍ ചെറുകര കുടുംബത്തിലെസാറാമ്മ (കുഞ്ഞാഞ്ഞു) യുടേയും മകനായി 1857ല്‍ (കൊ.വ. 1033ല്‍) തിരുവല്ളയില്‍ ജനിച്ചു.ഒരു നാട്ടാശാന്റെ – കുഞ്ഞന്ആശാന് – എഴുത്തുപള്ളിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി.ആംഗ്ളിക്കന്‍ സഭ നടത്തിയിരുന്ന തോലശേ്ശരി സ്ക്കൂളില്‍ ചേര്‍ന്നാണ് ഇംഗ്ളീഷ് പഠനം തുടങ്ങിയത്.പിന്നീട് കോട്ടയത്ത് സി.എം.എസ്സില്‍ പഠനം തുടര്‍ന്നു. തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചുഎങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ള. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം വില്വവട്ടത്തു രാഘവന്‍നമ്പ്യാരുടെ കീഴില്‍ സംസ്കൃതം പഠിച്ചു. 1881 ജനുവരി 1 ന് കൊച്ചിയില്‍ ദേവ്ജി ഭീമ്ജി എന്നഗുജറാത്തുകാരന്‍ തുടങ്ങിയ കേരളമിത്രം വാരികയുടെ പത്രാധിപര്‍ ആയി. രണ്ടുവര്‍ഷത്തിനുശേഷം 1884ല്‍ സ്വദേശത്തു തന്നെ താലൂക്ക് മുതല്പിടി ആയി ജോലിയില്‍ പ്രവേശിച്ചു. അവിടെസദാചാരസഹോദരസംഘം സ്ഥാപിച്ചു. ഈ സംഘം തുടങ്ങിയ ചെറിയ പള്ളിക്കൂടമാണ്പില്ക്കാലത്തെ ചെങ്ങന്നൂര്‍ ഇംഗ്ളീഷ് ഹൈസ്ക്കൂള്. മനസ്സിന് ഇണങ്ങാത്ത മുതല്പിടി ജോലിരാജിവച്ച് വീണ്ടും കോട്ടയത്തെത്തി സി.എം.എസ്സില്‍ ഭാഷാധ്യാപകനായി. കവിയൂര്‍നാരായണന്‍നമ്പ്യാരുടെ കീഴില്‍ സംസ്കൃതപഠനം തുടര്‍ന്നു.
1889ല്‍ മലയാളമനോരമ കമ്പനി സ്ഥാപിച്ചു. 1890 മാര്‍ച്ച് 22 ന് (1065 മീനം 10) മലയാളമനോരമ പത്രം തുടങ്ങി, പത്രാധിപരായി. ആദ്യം വാരികയായിരുന്നു – ശനിയാഴ്ചകളില്‍ മാത്രം. പിന്നീട് ശനിയും, ബുധനും
പ്രസിദ്ധപെ്പടുത്തി. അതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളില്‍. അവസാനം ഞായര്‍ ഒഴികെ എല്ളാദിവസവും. ആ പത്രത്തില്‍ കവിതാ പംക്തിക്ക് നല്ള പ്രാധാന്യം നല്കി. കൊട്ടാരത്തില്‍
ശങ്കുണ്ണിയുടെ സഹകരണവും ഇതിനു ലഭിച്ചു. കേരളത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ
കവിസമാജം 1892ല്‍ (1067 വൃശ്ചികം 11, 12, 13) സ്ഥാപിച്ച് കേരളത്തില്‍ പല സ്ഥലങ്ങളില്‍
വാര്‍ഷികയോഗങ്ങള്‍ നടത്തി. കവിസമാജമാണ് പിന്നീട് ഭാഷാപോഷിണിസഭ ആയത്. സഭ ഒരുമാസികയും നടത്തി. 1904ല്‍ രോഗബാധിതനായി. 1904 ജൂലൈ 6 ന് (കൊ. വ. 1079 മിഥുനം 23)വറുഗീസ് മാപ്പിള അന്തരിച്ചു. അദ്ദേഹത്തിന്റെ പത്നി കണ്ണങ്കോട്ടു നെല്ളിമൂട്ടില് മറിയാമ്മ ആയിരുന്നു.
കോട്ടയത്തെ എം.ഡി. സെമിനാരി സ്ക്കൂളിന്റെയും തിരുമൂലപുരം ബാലികാമഠത്തിന്റെയും പിന്നില്വറുഗീസ് മാപ്പിളയുടെ പ്രയത്നം ഉണ്ട്. കേരളവര്‍മ്മയും, ശ്രീമൂലം തിരുനാളും വറുഗീസ്മാപ്പിളയ്ക്ക് സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
വറുഗീസ് മാപ്പിളയുടെ ആദ്യകൃതി ദര്‍പ്പവിച്ഛേദം ആട്ടക്കഥ ആണ്. യദുകുലരാഘവം എന്നുംആ കൃതി അറിയപെ്പടുന്നു. ഒന്നുരണ്ടു തവണ അത് അരങ്ങേറി. ബൈബിളില്‍ പ്രകീര്‍ത്തിതരായ മൂന്നു സ്ത്രീകളെ ആസ്പദമാക്കി ഉള്ള രചനയാണ് യോഷാഭൂഷണം. മതസംബന്ധമായ 51പ്രാര്‍ത്ഥനാഗാനങ്ങള്‍ ആണ് കീര്ത്തനമാലയില്. എബ്രായക്കുട്ടി, കലഹിനീദമനകം എന്നിവഅദ്ദേഹം രചിച്ച നാടകങ്ങളാണ്, ബൈബിള്‍ കഥയാണ് ആദ്യത്തേത്. ഷേക്സ്പിയറുടെ ടെയ്മിംഗ് ഓഫ് ദ ഷ്റൂ ആണ് രണ്ടാമത്തേതിന് ആധാരം. കഥാപാത്രങ്ങളുടെ പേരുകള്‍, ഭാരതീയനാമങ്ങളാക്കി മാറ്റിയിരിക്കുന്നു ഇതില്‍. യേശുവിന്റെ ജീവിതസംഭവങ്ങള്‍, ഭിന്നവൃത്തങ്ങളില്ആഖ്യാനം ചെയ്യുന്ന നൂറു ശേ്ളാകങ്ങള്‍ ആണ് സച്ചരിത്രശതകം. ക്രിസ്തുവിന്റെ ജനനകഥ പത്തു
ദ്രാവിഡവൃത്തങ്ങളില്‍ എഴുതിയതാണ് വിസ്മയജനനം പത്തുവൃത്തം. നാടകങ്ങളെക്കുറിച്ച് ഒരു
പ്രസംഗം (കുറച്ചു നാള് മലയാളനാടകക്കമ്പനി അദ്ദേഹം സ്ഥാപിച്ചു നടത്തി), തുലാപുരുഷ
ദാനത്തിന്റെ ചടങ്ങുകള്‍ വിവരിക്കുന്ന ഒരു ലേഖനം, തീരെ ചെറിയ കുഞ്ഞുങ്ങള്‍ക്കുവേണ്ടി
ഒന്നാം പാഠം, സഹോദരിയുടെ മരണത്തില്‍ ദുഃഖിച്ച് എഴുതിയ ഇഷ്ടസഹോദരീ വിലാപം
എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു രചനകള്‍. ലിപി പരിഷ്ക്കാരം, അച്ചടി പരിഷ്ക്കാരം എന്നിവയെ സംബന്ധിച്ച് മനോരമയിലൂടെ അദ്ദേഹം ആവിഷ്ക്കരിച്ച അഭിപ്രായങ്ങള്‍ അന്ന്, ഒച്ചപ്പാടിന്ഇടയാക്കി. സമ്പന്നവും സത്യസന്ധവും ആയ ആ പൊതുജീവിതത്തിലെ തിളങ്ങുന്ന ഘടകം ഭാഷാസേവനം ആയിരുന്നു.
കൃതികള്‍: ദര്‍പ്പവിച്ഛേദം ആട്ടക്കഥ, യോഷാഭൂഷണം, കീര്‍ത്തനമാല,എബ്രായക്കുട്ടി, കലഹിനീദമനകം
Leave a Reply