കാഞ്ചിയാര്‍ രാജന്
റാന്നി നാരാണംമുഴിയില് കേശവന്- ലകഷ്മിക്കുട്ടി ദമ്പതികളുടെ മകനായി ജനനം. 1970കളില്‍ നിരവധി സാഹിത്യരചനാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയും ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിയും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കാഞ്ചിയാര്‍ ആല്‍ഫാ തിയറ്റേഴ്സിന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാള്‍. ക്രാക്കത്തൂല, ദാഹപര്‍വ്വം, തമസ്കരണം, കലാപം തുടങ്ങി നിരവധി സ്റ്റേജുനാടകങ്ങളും ലഘുനാടകങ്ങളും തെരുവു നാടകങ്ങളും എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചു. രചനയ്ക്കും അവതരണത്തിനും സംവിധാനത്തിനും അഭിനയത്തിനും ഉള്‍പെ്പടെ നിരവധി സംസ്ഥാനതല സമ്മാനങ്ങള്‍ ലഭിച്ച കലാപം എന്ന നാടകകൃതിയാണ് ആദ്യ പുസ്തകം. ഗോത്രവര്ഗ്ഗസംസ്കാരവുമായി ബന്ധപെ്പട്ട ഇടുക്കിയിലെ ഗോത്രകലകളും സംസ്കാരവും, കൂക്കുപാട്ടുകള് എന്നീ പുസ്തകങ്ങളുടെ എഡിറ്റര്‍. അട്ടകളുടെ തോട്ടം എന്ന ചലച്ചിത്രകഥയും, നൂല്‍മഴ എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകളും പുസ്തകമാക്കി. ഗോത്രത്തുടിപ്പുകള്‍ എന്ന വീഡിയോ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും. കേരള സംഗീത നാടകഅക്കാദമി മെമ്പര്‍ ഗ്രന്ഥശാലാ സംഘം ജില്ളാ സെക്രട്ടറി, കേരള ഫോക്ലോര് അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1975 മുതല്‍ ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും പ്രവര്ത്തകന്. ഈ സാംസ്കാരിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ളയില്‍ നടന്ന പ്രധാനപെ്പട്ട സാംസ്കാരിക പരിപാടികളുടെ മുഖ്യ സംഘാടകനായിരുന്നു. ഭൂതായനം എന്ന നാടകത്തിന് 2009-ലെ അബുദാബി ശകതി അവാര്‍ഡ് ലഭിച്ചു. ഭാര്യ: തങ്കമണി. മക്കള്‍: ജ്യോത്സന, കീര്‍ത്തന, മനുസൂര്യ. വിലാസം: മേമുറിയില്‍, കാഞ്ചിയാര്‍ പി.ഒ. ഫോണ്‍: 271094
Leave a Reply