പേര് : കൃഷ്ണന്‍ നായര്‍. കെ.
ജ : 24.11.1918
കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നനാത്തിലെഴുതിയിരുന്ന കെ. കൃഷ്ണന്‍ നായര്‍ (24 നവംബര്‍ 1918 – 05 ജൂണ്‍ 1994). നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പരസ്യപ്രചാരണ വിഭാഗം ഡയറക്ടറായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു. മലയാള സാഹിത്യത്തെപ്പറ്റി 'എ ഹിസ്റ്ററി ഓഫ് മലയാളം ലിറ്ററേച്ചര്‍' എന്ന ഗ്രന്ഥം ഇംഗ്ലീഷിലെഴുതി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ കലാ നിരൂപകനായിരുന്നു. രൂപലേഖ എന്ന കലാമാസികയുടെ പത്രാധിപരായിരുന്നു. ദേശീയ ഫിലിം അവാര്‍ഡു ജൂറിയായും പ്രവര്‍ത്തിച്ചു.

കൃതികള്‍

    യവന സാഹിത്യ ചരിത്രം,
    റോമന്‍ സാഹിത്യ ചരിത്രം
    സംസ്‌കൃത സാഹിത്യ ചരിത്രം
    അറബിസാഹിത്യ ചരിത്രം തുടങ്ങി 8 സാഹിത്യ ചരിത്രങ്ങള്‍
    സംസ്‌കൃതത്തിലെ സാഹിത്യ തത്ത്വചിന്ത
    ശാസ്ത്രത്തിന്റെ വിശ്വാവലോകനം

പുരസ്‌കാരങ്ങള്‍
    പത്മശ്രീ
    കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്
    ജവഹര്‍ലാല്‍ നെഹ്രു ഫെലോഷിപ്പ്.