കൊല്‌ളം മയ്യനാട്ടു മൂത്തചാന്നാന്‍ കുലത്തിന്റെ പാട്ടത്തില്‍ ശാഖയില്‍ ആണ് കുഞ്ഞുരാമന്‍
ജനിച്ചത്. 1871 ഫെബ്രുവരി 6 ന് (കൊ.വ. 1046 മകരം മകം). അച്ഛന്‍ ജ്യോത്സ്യനും, മന്ത്രവാദിയും
ആയ ഞാറയ്ക്കല്‍ വേലായുധന്‍. അമ്മ കല്‌ളുംപുറത്തു കുഞ്ഞിച്ചാളി. മയ്യനാട്ട് എല്‍.എം.എസ്.
കാര്‍ നടത്തിയിരുന്ന വിദ്യാലയത്തില്‍ പ്രാഥമികവിദ്യാഭ്യാസം. പിന്നീട് കൊല്‌ളം ഗവണ്‍മെന്റ്
സ്‌ക്കൂളില്‍ ചേര്‍ന്നു എങ്കിലും എട്ടാം ക്‌ളാസില്‍ വച്ച് പഠിപ്പുമുടങ്ങി. 1893 ല്‍ കൊല്‌ളത്ത് വനം
വകുപ്പില്‍ ഗുമസ്തനായി. അദ്ധ്യാപകന്‍ ആകുന്നതിനുവേണ്ട മുഖ്യപരീക്ഷ ജയിച്ചു. 1894ല്‍
മയ്യനാട്ടു വെള്ളമണല്‍ പ്രൈമറിസ്‌ക്കുളില്‍ ആറുരൂപ ശമ്പളത്തില്‍
അദ്ധ്യാപകനായി. തുടര്‍ന്ന് കൊല്‌ളത്ത് ഇംഗ്‌ളീഷ് സ്‌ക്കൂളില്‍ മുന്‍ഷിയായി. കടയ്ക്കാവൂര്‍, കായിക്കര,
പരവൂര്‍ സ്‌ക്കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്. പരവൂരില്‍നിന്നും വീണ്ടും വെളളമണല്‍ സ്‌ക്കൂളിലെത്തി.
1913 വരെ അവിടെ തുടര്‍ന്നു. 1913ല്‍ രാജിവച്ചു, കാരണം ആ വര്‍ഷം ക്രിമിനല്‍ വക്കീല്‍ പരീക്ഷ
ജയിച്ചിരുന്നു. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 1920ല്‍ താമസം
കൊല്‌ളത്തേയ്ക്കു മാറ്റിയതോടെ വക്കീല്‍പണി ഉപേക്ഷിച്ചു.
    1920ല്‍ കൗമുദി പത്രം പുനരാരംഭിച്ചപേ്പാള്‍ അതിന്റെ ചുമതല ഏറ്റു. മലയാളരാജ്യം പത്രാധിപരായും കുറെക്കാലംപ്രവര്‍ത്തിച്ചു. പി.ഐ. കൊച്ചിക്കാവു എന്ന സ്ത്രീയെ വിവാഹം ചെയ്തു. അദ്ധ്യാപകന്‍, വക്കീല്‍,
പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മാത്രമല്‌ള കുഞ്ഞുരാമന്‍ അറിയപെ്പട്ടത.് 1926ല്‍ അദ്ദേഹം
എസ്.എന്‍.ഡി.പി. സെക്രട്ടറിയായി. പ്രജാസഭ, നിയമനിര്‍മ്മാണസഭ, പാഠപുസ്തക രചനാസമിതി
എന്നിവയില്‍ അംഗം ആയിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ പ്രചാരണത്തിലും നല്‌ള പങ്കുവഹിച്ചു.
1949 ഏപ്രില്‍ 10 ന് (കൊ.വ.1124 മീനം 28) മരിച്ചു.
    ശൈലീവല്‌ളഭനായിരുന്ന സി.വി.കുഞ്ഞുരാമന്‍ ചെറുപ്പത്തില്‍ത്തന്നെ കവിതകളും
ലേഖനങ്ങളും എഴുതിത്തുടങ്ങി. തികഞ്ഞ നര്‍മ്മബോധത്തോടെ ലേഖനങ്ങള്‍
എഴുതുന്നതിലായിരുന്നു വൈദഗ്ദ്ധ്യം. 1912 ല്‍ കൗമുദിയില്‍ 'തീയന്‍' എന്ന പേരില്‍
ഹാസ്യലേഖനങ്ങളും മിതവാദിയില്‍ ബുദ്ധമതത്തെകുറിച്ചുള്ള ലേഖനങ്ങളും
പ്രസിദ്ധപെ്പടുത്തിയിരുന്നു.
    കാര്‍ത്തികോദയം കാവ്യം വിഷയമാക്കുന്നത് കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ
ജനനവും, തിരുവിതാംകൂറിന്റെ പൂര്‍വ്വചരിത്രവും ആണ്. വടക്കന്‍പാട്ടിലെ പ്രസിദ്ധകഥകള്‍
ഏതാണ്ട് കഥാപ്രസംഗരൂപത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഉണ്ണിയാര്‍ച്ചയിലും,
തുമ്പോലാര്‍ച്ചയിലും. പഞ്ചവടി, ശ്രീകോവില്‍, രാഗപരിണാമം എന്നിവ നോവലുകളാണ്. ചാള്‍സ്
ലാംബ് ആഖ്യാനം ചെയ്ത ഷേക്‌സ്പിയര്‍ കഥകളില്‍ ചിലതാണ് കുഞ്ഞുരാമന്‍ സ്വതന്ത്രമായി
മൊഴിമാറ്റം നടത്തിയിട്ടുള്ളത് വെനീസിലെ വ്യാപാരി, കൊടുങ്കാറ്റ് തുടങ്ങി ഏതാനും കഥകള്‍
മാത്രം. സോമനാഥന്‍ മാലൂത്തണ്ടാന്‍, ഒരു നൂറ്റാണ്ടിനു മുന്‍പ് എന്നിവയാണ് ലഘുകഥകള്‍.
അതിലെ അവസാനത്തെ രണ്ടെണ്ണം സമുദായചിത്രങ്ങള്‍ കുടിയാണ്. ഈസോപ്പുകഥകളുടെ
പുനരാഖ്യാനമാണ് ഒരു നൂറു കഥകള്‍. കുറെ കഥകള്‍ അദ്ദേഹം സ്വന്തമായി രചിച്ചു ചേര്‍ത്തിട്ടുണ്ട്.
ഏതാനും അറബിക്കഥകളും അദ്ദേഹം പുനരാഖ്യാനം ചെയ്തു. മേരി കോര്‍ലി എഴുതിയ തെല്‍മ
എന്ന നോവലിന്റെ ഛായ പിടിച്ചാണ് പത്മാദേവി രചിച്ചത്. വാല്മീകി രാമായണം ഗദ്യം,
വ്യാസഭാരതം ഗദ്യം എന്നിവയില്‍ ആദ്യത്തേത് രമേശ് ചന്ദ്രദത്ത് എഴുതിയ ഇംഗ്‌ളീഷ് കൃതിയുടെ
ചുവടുപിടിച്ചാണ് എഴുതിയത്. കേ്ഷത്ര ത്യാഗത്തിന് ആഹ്വാനം ചെയ്തു. കുഞ്ഞുരാമന്‍
നാണുഗുരുവിന്റെ ആരാധകനായിരുന്നു. നാണുഗുരുവിന്റെ ജീവചരിത്ര രചന അദ്ദേഹം
മുഴുവനാക്കിയില്‌ള. നിരൂപണപ്രധാനമായ കുറെ ലേഖനങ്ങളും അദ്ദേഹത്തിന്റെതായി ലഭിച്ചിട്ടുണ്ട്.
തെളിഞ്ഞ ലളിതശൈലി, ഉദാരമായ നര്‍മ്മബോധം എന്നിവയാണ് ആ രചനകളുടെ മുഖമുദ്ര.

കൃതികള്‍: വാല്മീകിരാമായണം ഗദ്യം, പഞ്ചവടി, വ്യാസഭാരതം പുനരാഖ്യാനം, കാര്‍ത്തികോദയം
കാവ്യം, ഉണ്ണിയാര്‍ച്ച, തുമ്പോലാര്‍ച്ച, ഇന്ത്യാചരിത്രസംഗ്രഹം, ശ്രീകോവില്‍, രാഗപരിണാമം,
ഷേക്‌സ്പിയര്‍ കഥകള്‍, ലഘുകഥകള്‍, പത്മാദേവി, ദുര്‍ഗ്ഗാകേഷത്രം, മാലതീകേശവം, കാന്തിമതി,
ഒരു സന്ദേശം, ലുക്രീസിന്റെ ചാരിത്രഹാനി, കെ.സി. കേശവപിള്ളയുടെ ജീവചരിത്രം.