മുക്താ വാര്യര്‍
മുക്താ വാര്യര്‍
ജനനം: 1971 ഒക്ടോബര്‍ 16 ന് ഹരിപാട്ട്
മാതാപിതാക്കള്‍: ഡാ. കെ ബാലകൃഷ്ണ വാര്യരും ശ്രീമതി മായാദേവിയും
നങ്ങിയാര്‍കുളങ്ങര ബഥനി ബാലികാമഠം കോണ്‍വെന്റ് സ്കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ചു. ഭൗതികശാസ്ത്രത്തില്‍
ബിരുദം നേടി. വിവാഹ ശേഷം മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍
ബിരുദാനന്തര ബിരുദം നേടി. കമ്പ്യൂട്ടര്‍ ഡിപ്ലോമയും നേടി. പൂനെയിലും പോണ്ടിച്ചേരിയിലുമായി വിവിധ സ്വകാര്യ
മേഖലകളില്‍ സേവനം അനുഷ്ടിച്ചു. ഇപ്പോള്‍ സ്വതന്ത്രമായി എഡിറ്റര്‍ ജോലി നോക്കുന്നു. ‘മുഗ്ദ്ധപുഷ്പം’, ‘ഒരേതൂവല്‍
പക്ഷി’, ‘എന്റെ ജാലകത്തിലെ മഴ’, ‘ഹൃദയതാളം’, ‘സൂര്യകാന്തിയുടെ ശൈത്യം’ എന്നീ കവിതകള്‍ കലാകൗമുദിയില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദൈവത്തിന്റെ കണ്ണ്’ എന്ന ലേഖനം കേസരിയിലും, സ്കന്ദന് എന്നാ ചെറുകഥ ഹരിപാട്
സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സ്മരണികയിലും പ്രസിദ്ധീകരിക്കപെട്ടു.
Leave a Reply