1425നും 1505നും മധ്യേ ജീവിച്ചിരുന്ന കവിയാണ് പുനം നമ്പുതിരി. കണ്ണൂര്‍ ജില്ലയിലെ കാനത്തൂര്‍ ആണ് സ്വദേശം. സാമൂതിരി മാനവിക്രമന്റെ കവിസദസ്സിലെ പതിനെട്ടരക്കവികളില്‍ ഒടുവിലത്തെ അരക്കവി ആയി പരിഗണിക്കപ്പെട്ടത് പുനം നമ്പൂതിരിയാണ്. മലയാളകവി ആയതിനാലാണ് അങ്ങനെ കല്പിച്ചത്. ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയില്‍ പുനത്തെ പരാമര്‍ശിക്കുന്നു. മാരലേഖ എന്ന വാരനാരിയുമായി കവിക്ക് ബന്ധമുണ്ടായിരുന്നു എന്നു തെളിവ്. സംസ്‌കൃതത്തിലും മലയാളത്തിലും ഒരു പോലെ എഴുതാന്‍ കഴിവുണ്ടായിരുന്നു. പൊനത്തില്‍ കുഞ്ഞിനമ്പിടി എന്ന പേരും അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
പുനം നമ്പൂതിരിയുടെ പ്രമുഖ കൃതികള്‍ രാമായണ ചമ്പുവും ഭാരതം ചമ്പുവുമാണ്. നിരവധി മുക്തകങ്ങളും ഒറ്റശ്ലോകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

കൃതികള്‍

രാമായണം ചമ്പു,
ഭാരതം ചമ്പു,
നാരായണീയം,
കൊടിയവിരഹം,
പാരിജാതാപഹരണം,
ബാണയുദ്ധം