രാജേന്ദ്രന് പന്തളം
ദൂരദര്‍ശനില്‍ സംവാദം, നിശാഗന്ധി, വാര്‍ത്താ പരിപാടികളുടെ നിര്‍മാതാവ്. അഞ്ചു വര്‍ഷം ഇന്ത്യന്‍ എക്സ്പ്രസ്, മനോരമ എന്നീ സ്ഥാപനങ്ങളില്‍ പത്രപ്രവര്‍ത്തന പരിചയം. ആംഗലസാഹിത്യത്തില്‍ എം.എ.ബിരുദം. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടി.വി.പരിപാടി നിര്‍മ്മാണത്തില്‍ പരിശീലനം. തോംസണ്‍ ഫൗണ്ടേഷന്റെ വാര്‍ത്താനിര്‍മ്മാണ പരിശീലന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങ് പരിശീലനക്കളരിയില്‍ പരിശീലനം നേടി. പരിസ്ഥിതി സംബന്ധമായകവിതയ്ക്ക് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും കൃഷി സംബന്ധമായ പരിപാടിക്ക് ഇന്ത്യന്‍ വെറ്റിനററി അസോസിയേഷന്റെയും ബഹുമതികള്‍. ഹാംലറ്റ്(സംഗ്രഹീത പുനരാഖ്യാനം), നെയ്ച്ചോറും പായസവും(നോവല്‍), ദിനോസര്‍ അസ്ഥികള്‍ കഥ പറയുന്നു (ശാസ്ത്രം), പിറന്നാളില്‍ ഒരു വിസ്മയ യാത്ര(ശാസ്ത്രം), ജീവന്റെ പുസ്തകം(ശാസ്ത്രം) എന്നിവ കൃതികള്‍. പി.രാഘവന്‍പിള്ളയുടെയും കെ.ശങ്കരിയമ്മയുടെയും പുത്രനായി പന്തളത്ത് ജനനം. ഭാര്യ–ബീനാ രാജേന്ദ്രന്, മക്കള്‍– അശ്വതി, ആശിഷ്
Leave a Reply