രാജുനാരായണസ്വാമി
കേരളത്തില്‍ നിന്നുള്ള പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 1989ല്‍ ഐ.എ.എസ്. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തില്‍ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. ശ്രദ്ധേയനായ എഴുത്തുകാരനായ അദ്ദേഹം വിവിധ വിഷയങ്ങളിലായി 20ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില് എന്ന കൃതിക്ക് 2004ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. എസ്.എസ്.എല്‍.സി യില്‍ ഒന്നാം റാങ്ക് (സേക്കര്ട് ഹാര്‍ട്ട് സ്കൂള്‍, ചങ്ങനാശ്ശേരി), പ്രീ ഡിഗ്രീ പരീക്ഷയില്‍ ഒന്നാം റാങ്ക് (എസ്.ബി. കോളെജ്, ചങ്ങനാശ്ശേരി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക്.,ഐ.എ.എസ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ഐ.എ.എസ് പരിശീലന സ്ഥാപനത്തില്‍ (1991 ബാച്ച്) ഒന്നാം റാങ്ക്. ഐ.ഐ.ടി മദ്രാസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിനു അമേരിക്കയിലെ വിഖ്യാതമായ മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഉപരിപഠനത്തിനായുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചുവെങ്കിലും അത് നിരസിച്ച് ഐ.എ.എസ് പഠനത്തിനു പോവുകയായിരുന്നു. 2013ല്‍ സി.ഐ.ആര്.ടി. നടത്തിയ കോംപറ്റീഷന്‍ ആക്ട് പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്കും ഒന്നാംറാങ്കും നേടി. വിദേശികളടക്കം പങ്കെടുത്ത പരീക്ഷയില്‍ നൂറ് ശതമാനം മാര്‍ക്കും നേടിയ ഏക വ്യക്തിയാണ് രാജു നാരായണസ്വാമി.
കൃതികള്‍
ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്
ഒച്ചിന്റെ കൊച്ചുലോകം (ശാസ്ത്രസാഹിത്യം)
പുരസ്കാരം
2003ല്‍ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം
Leave a Reply