ശാന്താ തുളസീധരന്‍
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ജനിച്ചു. അച്ഛന്–കെ.രാഘവന്, അമ്മ–കെ. ഭാനുമതി. 1980–ല്‍ അധ്യാപികയായി. 2010ല്‍ തിരുവനന്തപുരം ജി.വി.രാജാ സ്പോര്‍ട് സ്കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ചു. പ്രസിദ്ധീകൃത കൃതികള്‍. ശിശിരം, പോത്തുകള്‍ ഡോട്കോം, വേനല്‍മഴ, ഏകായനം (കവിതകള്‍). ഗ്ളാഡിയോലിസ് (കഥാസമാഹാരം). നിഴലെഴുത്തുകള്‍, മാലാഖയുടെ പെട്ടകം (നോവല്‍). പര്‍വതങ്ങളുടെ നാട്ടില്‍(യാത്രാവിവരണം) അക്കുവിന്റെ ആമക്കുട്ടന്(ബാലസാഹിത്യം–നോവല്‍), അക്ഷരച്ചെപ്പ് (ബാലസാഹിത്യം–കവിതകള്‍) അംഗീകാരങ്ങള്‍–പ്രൊഫസര്‍ ജോസഫ് മുണ്ടശേ്ശരി അവാര്‍ഡ്, ചെറിയാന് മത്തായി എന്‍ഡോവ്മെന്റ്, അദ്ധ്യാപക കലാവേദി സംസ്ഥാന അവാര്‍ഡ്, ഗുരുദേവ അവാര്‍ഡ്, കൈനിക്കര പത്മനാഭപിള്ള പുരസ്കാരം, മൂലൂര്‍ അവാര്‍ഡ്, ദേശീയ അദ്ധ്യാപകദിന സാഹിത്യമത്സരങ്ങളില് മൂന്നുകൊല്ലം തുടര്‍ച്ചയായി ഒന്നാം സ്ഥാനം. (1999,2000,2001). ഭര്‍ത്താവ്–കെ.തൂളസീധരന് (ഝര്പ. ഉയല്യറയസഷദവ ഋഷഭയഷഫഫഴ, ആഞങഗ) മക്കള്‍– മിലി, അനൂപ്. മരുമകന്–ശ്രീകാന്ത്. പേരക്കുട്ടി– രേവന്ത്
Leave a Reply