ശിവശങ്കരപ്പിള്ള തകഴി
ജ: 17.4.1912, തകഴി. ജോ: കൃഷി, 1936 മുതല്‍ 1957 വരെ, അമ്പലപ്പുഴയില്‍ വക്കീല്‍. കേരള സാഹിത്യ അക്കാഡമിയുടെയും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാഡമി ഫെലോ. കൃ: രണ്ടിടങ്ങഴി, കയര്‍, ചെമ്മീന്‍, തോട്ടിയുടെ മകന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ഏണിപ്പടികള്‍, ഒരു എരിഞ്ഞടങ്ങല്‍ (നോവല്‍), തോറ്റില്ള (നാടകം), എന്റെ വക്കീല്‍ ജീവിതം (ഓര്‍മ്മക്കുറിപ്പുകള്‍), ഘോഷയാത്ര, അടിയൊഴുക്കുകള്‍, തിരഞ്ഞെടുത്ത കഥകള്‍ തുടങ്ങിയവ. പു: ജ്ഞാന പീഠം, കേന്ദ്രകേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, എഴുത്തച്ഛന് പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍. മ: 10.4.1999.
Leave a Reply