മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിക്കോടിയന്‍ എന്നറിയപ്പെടുന്ന പി. കുഞ്ഞനന്തന്‍ നായര്‍(1916-2001). കോഴിക്കോട് ജില്ലയിലെ തിക്കോടിയിലാണ് ജനിച്ചത്.
     നിരവധി നാടകങ്ങള്‍, നോവലുകള്‍, തിരക്കഥകള്‍, ഗാനങ്ങള്‍ എന്നിവ തിക്കോടിയന്‍ രചിച്ചിട്ടുണ്ട്. തന്റെ ആത്മകഥയായ അരങ്ങ് കാണാത്ത നടന്‍ എന്ന പുസ്തകത്തില്‍ മലബാറിന്റെ സാമൂഹിക സാംസ്‌കാരികമായ വിവരണങ്ങളുണ്ട്. ഇതിന് 1995 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വയലാര്‍ രാമവര്‍മ്മ പുരസ്‌കാരവും ലഭിച്ചു.

കൃതികള്‍

    പുഷ്പവൃഷ്ടി
    ഒരേ കുടുംബം
    ജീവിതം
    പ്രസവിക്കാത്ത അമ്മ
    പുതുപ്പണം കോട്ട
    യാഗശില(നാടകം)
    അശ്വഹൃദയം
    ചുവന്നകടല്‍
    പഴശ്ശിയുടെ പടവാള്‍ (നോവല്‍)
    അരങ്ങു കാണാത്ത നടന്‍(ആത്മകഥ)

പുരസ്‌കാരങ്ങള്‍

    കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
    കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
    വയലാര്‍ അവാര്‍ഡ്
    കേരള സ്റ്റേറ്റ് ഫിലിം തിര്‍ക്കഥ അവാര്‍ഡ് (ഉത്തരായണം)
    സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്
    ഓടക്കുഴല്‍ അവാര്‍ഡ്