സംസ്‌കൃത പണ്ഡിതന്‍, കവി, ഭാഷാ ഗവേഷകന്‍, ഗദ്യകാരന്‍

ജനനം: 1923
വിലാസം: പന്തളം ചേന്ദമംഗലം
ബി.എ ബി.എല്‍ പാസായി ഹരിപ്പാട് മുന്‍സിഫ് കോടതിയിലും മാവേലിക്കര കോടതിയിലും പ്രാക്ടീസ് ചെയ്തു. ബി.എഡ്, ഹിന്ദി ഭൂഷണ്‍, രാഷ്ട്രഭാഷ വിശാരദ്, ഹിന്ദി വിദ്വാന്‍ എന്നിവ പാസായി. പിന്നീട് സംസ്‌കൃതത്തില്‍ എം.എയും പാസായി. ബിഷപ് മൂര്‍ കോളേജില്‍ സംസ്‌കൃതാധ്യാപകനായി. വിശ്വവിജ്ഞാനകോശത്തിന്റെ എഡിറ്ററായി. നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചു. നിയമം, ഭാഷാശാസ്ത്രം, വ്യാകരണം, ദര്‍ശനം, ജ്യോതിഷം, കാവ്യശാസ്ത്രം, ചെസ് എന്നിങ്ങനെ പോകുന്നു വിഷയങ്ങള്‍.

കൃതികള്‍

നാരായണീയം (വൃത്താനുവൃത്ത പരിഭാഷ)
സുഭാഷിത ത്രിനയി
കേരളപാണിനീയത്തിലൂടെ
ഭാഷാ ശാസ്ത്രം
അഭിനവ മലയാള വ്യാകരണം
ഗദ്യശില്പം
മലയാള ഭാഷാ ബോധിനം
ഭഗവദ്ഗീത നിത്യജീവിതത്തില്‍