ജനനം: 1939

കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനാണ് ഡോ. എം.വി. വിഷ്ണുനമ്പൂതിരി (ജനനം: ഒക്ടോബര്‍ 25, 1939). നാടന്‍പാട്ടുകളും,തോറ്റം പാട്ടുകളും ശേഖരിക്കുകയും തെയ്യത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തു. കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു.
സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും ദ്രൗപദി അന്തര്‍ജ്ജനത്തിന്റേയും മകനായി 1939 ഒക്ടോബര്‍ 25 നു പയ്യന്നൂരിനടുത്തുള്ള കുന്നരുവില്‍ ജനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് എം.എ ബിരുദവും കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.സര്‍വകലാശാലകളില്‍ ഗവേഷണ ഗൈഡ്.
കാലടി സര്‍വകലാശാലയില്‍ അദ്ധ്യാപകനായിരുന്നു. കോഴിക്കോട് സര്‍വകലാശാല ഫോക്‌ലോര്‍ വിഭാഗം തലവനായി വിരമിച്ചു. നാടോടി വിജ്ഞാനീയവുമായി ബന്ധപ്പെട്ട നാല്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്.

കൃതികള്‍

മുഖദര്‍ശനം
കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര
ഫോക് ലോര്‍ നിഘണ്ടു
പുള്ളുവപ്പാട്ടും നാഗാരാധനയും
നാടോടിവിജ്ഞാനീയം]
നമ്മുടെ പണ്ടത്തെ പാട്ടുകള്‍]
മാന്ത്രികവിദ്യയും മന്ത്രവാദപ്പാട്ടുകളും
ഉപന്യാസസാഹിത്യം
പൊട്ടനാട്ടം
വടക്കന്‍പാട്ടുകള്‍ഒരു പഠനം
തീയാട്ടും അയ്യപ്പന്‍ കൂത്തും
പൂരക്കളി
വണ്ണാനും കെന്ത്രോന്‍പാട്ടും
നമ്പൂതിരിഭാഷാ ശബ്ദകോശം
പുലയരുടെ പാട്ടുകള്‍
തോറ്റമ്പാട്ടുകള്‍ഒരു പഠനം
കടംകഥകള്‍ഒരു പഠനം
കാക്കവിളക്കിന്റെ വെളിച്ചത്തില്‍
നാടന്‍ കളികളും വിനോദങ്ങളും
മുരിക്കഞ്ചേരി കേളുവിന്റെ പാട്ടുകഥ
നാട്ടറിവും നാമ പഠനവും
മണലേരി കേളപ്പന്റെ പാട്ടുകഥ]
മാന്ത്രിക വിജ്ഞാനം

പുരസ്‌കാരങ്ങള്‍

സമഗ്രസംഭാവനയ്ക്കുള്ള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് (1998)
മികച്ചവൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് (1992)
നാടന്‍ ഗവേഷകനുള്ള പി.കെ കാളന്‍ അവാര്‍ഡ് (2008)
പി കെ പരമേശ്വരന്‍നായര്‍ ട്രസ്റ്റ് അവാര്‍ഡ് (2011)
കേന്ദ്രസാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ഫെല്ലോഷിപ്പ്