സി. അച്യുതമേനോന്‍ ജനിച്ചത് 1913 ജനുവരി 10 നാണ്. അച്ഛന്‍ രാപ്പാള്‍ മഠത്തില്‍ വീട്ടില്‍
അച്യുതമേനോന്‍. അമ്മ ചേലാട്ട് ലക്ഷ്മിക്കുട്ടി അമ്മ. തൃശൂര്‍ സി.എം.എസ്. ഹൈസ്‌ക്കൂളിലാണ്
അച്യുതമേനോന്‍ പഠിച്ചത്. എസ്.എസ്.എല്‍.സി. പാസ്‌സായശേഷം തൃശൂര്‍ സെന്റ് തോമസ്
കോളേജില്‍ ചേര്‍ന്ന് ബിരുദം നേടി. 1935ല്‍ തിരുവനന്തപുരത്തുനിന്നും സ്വര്‍ണ്ണമെഡല്‍ നേടി
ബി.എല്‍. പരീക്ഷ പാസ്‌സായി. തുടര്‍ന്ന് മേനോന്‍ തൃശൂരില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പെ്പട്ടു
ആ തൊഴിലില്‍ തുടരുന്നതിനിടയ്ക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക്
തിരിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്ന മേനോന്‍ കൊച്ചി ജില്‌ളാ കോണ്‍ഗ്രസ്
സെക്രട്ടറിയായും, കെ.പി.സി.സി. അംഗമായും, കൊച്ചി കര്‍ഷകസഭാ സെക്രട്ടറിയായും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
    1942ല്‍ അച്യുതമേനോന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. അഞ്ചുവര്‍ഷം
പാര്‍ട്ടിയുടെ കൊച്ചി ജില്‌ളാ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. സംസ്ഥാന സെക്രട്ടറി,
ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ
പേരില്‍ 1940 ലും 1942ലും അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നു. 1948-.52 കാലത്ത് ഒളിവു
ജീവിതവും നയിച്ചു. 1952ല്‍ ഒളിവിലിരുന്നുകൊണ്ടാണ് മേനോന്‍ തിരു-കൊച്ചി നിയമസഭയിലേയ്ക്ക്
മത്സരിച്ചതും ജയിച്ചതും. 1957ലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രി
ആയിരുന്നു. അല്പകാലം ആഭ്യന്തരവകുപ്പിന്റെ ചുമതലയും വഹിച്ചു. 1960ല്‍ വീണ്ടും
അദ്ദേഹം നിയമസഭാംഗമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപേ്പാള്‍ സി.പി.ഐയില്‍
തുടര്‍ന്നു.1968ല്‍ രാജ്യസഭാംഗം. 1969ല്‍ മേനോന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി സ്ഥാനം
ഏറ്റു. ഒന്‍പതുമാസത്തിനുശേഷം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടു. ജയിച്ച് വീണ്ടും
മുഖ്യമന്ത്രിയായി. 1970 മുതല്‍ 1977 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിനുശേഷം
സജീവരാഷ്ട്രീയത്തില്‍ നിന്നു ക്രമേണ പിന്‍വാങ്ങി. തൃശൂരില്‍, ഭാര്യ
അമ്മിണിയമ്മയോടൊപ്പം (ലക്ഷ്മിക്കുട്ടി അമ്മ എന്നാണ് ശരിയായ പേര്) വിശ്രമജീവിതം നയിച്ച
അച്യുതമേനോന്‍ 1991 ഓഗസ്റ്റ് 16 ന് തിരുവനന്തപുരത്ത് അന്തരിച്ചു.
    കളങ്കരഹിതവും ആദര്‍ശധീരവും ആയ രാഷ്ട്രീയജീവിതത്തിന്റെ പ്രതീകമായിട്ടാണ് ലോകം
അച്യുതമേനോനെ കാണുന്നത്. ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തിന്റെ സ്മരണ
സ്‌നേഹബഹുമാനങ്ങള്‍ ഉണര്‍ത്തുന്നു. മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രപണ്ഡിതന്‍, നീതിമാനായ
ഭരണാധികാരി എന്നീ നിലകളില്‍ ശോഭിച്ചിരുന്ന അച്യുതമേനോന്റെ ഒരുമുഖം മാത്രമാണ്
അദ്ദേഹത്തിലെ എഴുത്തുകാരനില്‍ കാണാനാവുക. 1930കളില്‍ ആണ് അച്യുതമേനോന്‍
എഴുത്തുകാരന്‍ എന്ന നിലയില്‍ രംഗപ്രവേശം ചെയ്തത്. അദ്ദേഹം മൂന്നു കഥകള്‍
എഴുതി: അടുക്കളക്കാരിയുടെ അഭിമാനം, ബാലപ്രണയം, ജൂനിയര്‍ വക്കീല്‍.സേവനത്തിന്റെ പേരില്‍, വിശപ്പിന്റെ വിളി എന്നീ രണ്ട് നാടകങ്ങളും അദ്ദേഹം രചിച്ചു. പിന്നീട് നാടക-കഥാ രംഗത്തോട് അദ്ദേഹം വിട പറഞ്ഞു.  എച്ച്. ജി. വെല്‍സിന്റെ എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ദ വേള്‍ഡ് ആണ്
അച്യുതമേനോന്‍ ആദ്യം പരിഭാഷപെ്പടുത്തിയ കൃതി- ലോകചരിത്രസംഗ്രഹം. ഗോര്‍ഡന്‍
ചൈല്‍ഡിന്റെ മാന്‍ മേക്‌സ് ഹിംസെല്‍ഫ് എന്ന വിശ്രുത കൃതി അദ്ദേഹം മനുഷ്യന്‍ സ്വയം
നിര്‍മ്മിക്കുന്നു എന്ന പേരില്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. റഷ്യ സന്ദര്‍ശിക്കുന്നതിനു മുന്‍പുതന്നെ
സോവിയറ്റു നാട് എന്ന കൃതി മേനോന്‍ എഴുതി. തികച്ചും രാഷ്ട്രീയം എന്നു വിളിക്കാവുന്ന രണ്ടു
പുസ്തകങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്‍േറതായി – കേരളം പ്രശ്‌നങ്ങളും സാധ്യതകളും, കിസാന്‍
പാഠപുസ്തകം. വിവിധ വിഷയങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ പ്രബന്ധങ്ങളാണ് ഉപന്യാസമാലിക.
ഇതിന് സാഹിത്യ അക്കാദമിയുടെ കുറ്റിപ്പുഴ അവാര്‍ഡ് ലഭിച്ചു. തൂലികാചിത്രങ്ങള്‍, സ്മരണയുടെ
ഏടുകള്‍, മറക്കാത്ത അനുഭവങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
ജീവിതത്തിലെന്ന പോലെ ശൈലിയിലും ലാളിത്യം, ആത്മാര്‍ത്ഥത എന്നീ ഗുണങ്ങള്‍
അച്യുതമേനോന്‍ വിട്ടുവീഴ്ച ഇല്‌ളാതെ പാലിച്ചു.

കൃതികള്‍: കേരളം പ്രശ്‌നങ്ങളും സാധ്യതകളും, കിസാന്‍ പാഠപുസ്തകം, ലോകചരിത്രസംഗ്രഹം, സോവിയറ്റു നാട്. തൂലികാചിത്രങ്ങള്‍, സ്മരണയുടെ ഏടുകള്‍, മറക്കാത്ത അനുഭവങ്ങള്‍