(1894-1952) ഭാഷാഗവേഷകന്‍, സാഹിത്യവിമര്‍ശകന്‍, സാഹിത്യചരിത്രകാരന്‍, മലയാളം പ്രൊഫസര്‍ എന്നീ നിലകളില്‍ വിഖ്യാതന്‍.
വള്ളുവനാട്ടു താലൂക്കിലെ വെള്ളിനേഴി അംശത്തില്‍പെ്പട്ട ചേലനാട്ട് എന്ന പുരാതന തറവാട്ടില്‍ കൊ.വ. 1069ാമാണ്ട് മേടമാസത്തിലെ ചതയം നക്ഷത്രത്തില്‍, പാട്ടത്തില്‍ അച്യുതമേനോന്റെയും ചേലനാട്ട് മാധവി അമ്മയുടെയും മകനായി ജനിച്ചു. വെള്ളിനേഴിയിലെ ഗ്രാമീണ വിദ്യാലയത്തില്‍ പ്രാഥമികവിദ്യാഭ്യാസം നടത്തി. പിന്നീട് ചേര്‍പ്പുളശേ്ശരി മിഡില്‍സ്‌കൂളിലും ഒറ്റപ്പാലം ഹൈസ്‌കൂളിലും പഠിച്ച് 1913ല്‍ എസ്.എസ്.എല്‍.സി. പാസ്‌സായ ശേഷം സാമൂതിരി കോളജില്‍ ചേര്‍ന്ന് ഇന്റര്‍മീഡിയറ്റിനു പഠിച്ചു. ബി.എ.യ്ക്കു പഠിച്ചത് തിരുവനന്തപുരത്തെ മഹാരാജാസ് കോളജിലാണ്. 1917ല്‍ ബി.എ. ബിരുദം നേടി.  കോഴിപ്പുറത്തു കുടുംബത്തിലെ നാരായണിക്കുട്ടി അമ്മ ആയിരുന്നു സഹധര്‍മിണി.
ബി.എ. ജയിച്ചശേഷം മദ്രാസില്‍ പോസ്റ്റല്‍ ഓഡിറ്റാഫീസില്‍ ഒരു ക്‌ളാര്‍ക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഒരു കൊല്‌ളത്തിനുശേഷം തപാല്‍ വകുപ്പിലും ചെന്നൈ വിദ്യാഭ്യാസ ഡയറക്ടറാഫീസിലും പ്രവര്‍ത്തിച്ചു. 1922ല്‍ ചെന്നൈയിലെ ക്യൂന്‍ മേരീസ് കോളജില്‍ മലയാളം ലക്ചററായി നിയമിതനായി. ഏഴുവര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. 1928ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാളവിഭാഗത്തില്‍ ലക്ചററായി നിയമിക്കപെ്പട്ടു. 1938ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മലയാളത്തില്‍ ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചു. 'എഴുത്തച്ഛനും അദ്ദേഹത്തിന്റെ കാലവും’ എന്ന ഗവേഷണപ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. 1938ല്‍ തിരിച്ചെത്തിയപേ്പാള്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ മലയാള വിഭാഗാധ്യക്ഷനായി നിയമിതനായി. 1952ല്‍ അന്തരിക്കുന്നതുവരെ ഈ സ്ഥാനമലങ്കരിച്ചിരുന്നു. മദ്രാസ്, തിരുവിതാംകൂര്‍ സര്‍വകലാശാലകളിലെ പരീക്ഷാബോര്‍ഡുകളിലും പാഠ്യപുസ്തക സമിതികളിലും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൃതികള്‍:
കിഞ്ചിച്ഛേഷം, യോഗം, പുഞ്ചിരി, അന്നും ഇന്നും, വീരാങ്കണം, മേഘനാദന്‍, തച്ചോളിച്ചന്തു എന്നീ പ്രഹസനങ്ങളും കോമന്‍ നായര്‍, വീരവിലാസം എന്നീ കഥകളും പുരാണമഞ്ജരി, പുരാണ രത്‌നങ്ങള്‍ എന്നീ ചെറുകഥാസമാഹാരങ്ങളും മിന്നലൊളി എന്ന കവിതാസമാഹാരവും ദേവീദാസന്‍ എന്ന നോവലും.  സാഹിത്യചരിത്ര നിര്‍മാണത്തിന് നലെ്‌ളാരു മാതൃകയാണ് പ്രദക്ഷിണം. പൂങ്കാവ്, സ്മരണാഞ്ജലി, വിചാരവീചി എന്നിവ ഉപന്യാസ സമാഹാരങ്ങളാണ്. കേരളത്തിലെ കാളിപൂജ, ഉത്തരമലബാറിലെ നാടോടിപ്പാട്ടുകള്‍, മാവാരതം പാട്ട് എന്നീ ഗ്രന്ഥങ്ങള്‍ ഗവേഷണവൈദഗ്ധ്യത്തിന് നിദര്‍ശനങ്ങളാണ്.