ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. മലയാളത്തിന് അപരിചിത്മയിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദന്‍ എന്ന ആനന്ദ് 1936 ല്‍ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു. നോവല്‍, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനു ലഭിച്ച യശ്പാല്‍ അവാര്‍ഡും, അഭയാര്‍ത്ഥികള്‍ക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യന്‍ എന്നിവ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മരുഭൂമികള്‍ ഉണ്ടാകുന്നത് വയലാര്‍ അവാര്‍ഡും ഗോവര്‍ദ്ധനന്റെ യാത്രകള്‍ 1997ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവര്‍ത്തനത്തിന് 2012ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

പ്രധാന കൃതികള്‍:

നോവല്‍
    ആള്‍ക്കൂട്ടം
    മരണസര്‍ട്ടിഫിക്കറ്റ്
    ഉത്തരായനം
    മരുഭൂമികള്‍ ഉണ്ടാകുന്നത്
    ഗോവര്‍ധന്റെ യാത്രകള്‍[6]
    അഭയാര്‍ത്ഥികള്‍
    വ്യാസനും വിഘ്‌നേശ്വരനും
    അപഹരിക്കപ്പെട്ട ദൈവങ്ങള്‍
    വിഭജനങ്ങള്‍
    പരിണാമത്തിന്റെ ഭൂതങ്ങള്‍
    ദ്വീപുകളും തീരങ്ങളും

കഥകള്‍
    ഒടിയുന്ന കുരിശ്
    ഇര
    വീടും തടവും
    സംവാദം
    അശാന്തം
    നാലാമത്തെ ആണി
    സംഹാരത്തിന്റെ പുസ്തകം
    ചരിത്ര കാണ്ഡം
    കഥകള്‍, ആത്മകഥകള്‍
    എന്റെ പ്രിയപ്പെട്ട കഥകള്‍ (സമാഹാരം)

നാടകം
    ശവഘോഷയാത്ര
    മുക്തിപഥം

ലേഖനങ്ങള്‍
    ഇടവേളകളില്‍
    സത്വത്തിന്റെ മാനങ്ങള്‍
    നഷ്ടപ്രദേശങ്ങള്‍
    കണ്ണാടിലോകം
    ഓര്‍ക്കുക കാവലിരിക്കുകയാണ്

പഠനം
    ജൈവമനുഷ്യന്‍
    വേട്ടക്കാരനും വിരുന്നുകാരനും.
    പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊര്‍ജ്ജം
    എഴുത്ത്: പുസ്തകം മുതല്‍ യുദ്ധം വരെ
    സ്ഥാനം തെറ്റിയ വസ്തു

മറ്റുള്ളവ

    സംഭാഷണങ്ങള്‍ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങള്‍)
    കത്തുകള്‍, ശില്പങ്ങള്‍, കവിതകള്‍ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകള്‍, ആനന്ദിന്റെ ശില്പങ്ങള്‍, കവിതകള്‍ എന്നിവയുടെ സമാഹാരം)
    കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവര്‍ത്തനം )

പുരസ്‌കാരങ്ങള്‍
    കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം – 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവര്‍ത്തനം        കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)
    യശ്പാല്‍ അവാര്‍ഡ് -ആള്‍ക്കൂട്ടം
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് -അഭിയാര്‍ത്ഥികള്‍
    വയലാര്‍ അവാര്‍ഡ് -മരുഭൂമികള്‍ ഉണ്ടാകുന്നത്
    കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്-ഗോവര്‍ദ്ധനന്റെ യാത്രകള്‍ (1997)