ബാലകൃഷ്ണന് കാറളം
അധ്യാപകനും, കഥാപ്രസംഗകനും, ഗാനരചയിതാവും സംഘാടകനും ആയിരുന്ന കാറളം
ബാലകൃഷ്ണന് 1930 ജൂണ്‍ 30ന് തൃശൂര്‍ ജില്ളയിലാണ് ജനിച്ചത്. അച്ഛന് കാറളത്ത് ടി.എ. രാമുണ്ണി.
അമ്മ സി.എസ്. ഇച്ചിരിയമ്മ. നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണകുട്ടിക്കു ലഭിക്കാവുന്ന
പരിമിതമായ ജീവിതസാഹചര്യങ്ങള്‍ മാത്രമേ അദ്ദേഹത്തിനും ലഭിച്ചുള്ളൂ. തൃശൂരിലെ കാല്ഡിയ
ന് ഹൈസ്ക്കൂളില്‍ ദീര്‍ഘകാലം ഭാഷാദ്ധ്യാപകനായി ബാലകൃഷ്ണന് സേവനം അനുഷ്ഠിച്ചു.
തന്റെ സമകാലീനരായ എഴുത്തുകാരുമായി വ്യക്തിബന്ധം പുലര്‍ത്താനും, നല്ള വായ
നക്കാരന് ആയിരുന്ന ബാലകൃഷ്ണന് ശ്രദ്ധിച്ചു.
നാട്ടിലെ യുവാക്കളുടെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവന്നു. കാവ്യമേള
കളും, കഥാസായാഹ്നങ്ങളും സംഘടിപ്പിക്കുന്നതിന് അറുപതുകളുടെ അവസാനംതന്നെ അദ്ദേഹം
മുന്‍കൈ എടുത്തു. ചേമ്പര്‍ ഓഫ് ആര്‍ട്സ് എന്ന് നാമകരണം ചെയ്യപെ്പട്ട ഒരു സാംസ്കാരിക
സംഘടന അദ്ദേഹം രൂപപെ്പടുത്തി. പ്രസിദ്ധരായ എഴുത്തുകാരെ മാത്രമല്ള, എഴുതിത്തെളിഞ്ഞുവ
രുന്നവരേയും ഈ സംഘടന കഷണിച്ചു വരുത്തി ആദരിച്ചു. അവാര്‍ഡുകള്‍ സാധാരണങ്ങള്‍
അല്ളാതിരുന്ന കാലത്ത്, യുവകലാകാരന്മാര്ക്ക്, ഇത്തരം സ്വീകരണങ്ങളും നല്ളവാക്കുകളും വിലെ
പ്പട്ടവയായിരുന്നു. അറുപതുകളില്‍ തന്നെ മാധവിക്കുട്ടി, ടാറ്റാപുരം, എം.ടി, കുരണാകരന് നമ്പ്യാര്‍,
വി.എസ്. കേരളീയന്, മാടമ്പ്, അരവിന്ദന് തുടങ്ങിയവരെ ക്ഷണിച്ചുവരുത്തി, സഹൃദയരുടെ ചെറുസ
ദസ്സുകളില് അവരുടെ രചനകള്‍ ചര്‍ച്ച ചെയ്യാന്‍ കാറളം മുന്‍കൈ എടുത്തു. ഇടതുപക്ഷ
ചിന്തകള്‍ ബാലകൃഷ്ണനില്‍ അത്യധികം സ്വാധീനം ചെലുത്തി. തൊഴിലാളികള്‍ക്കിടയിലും,
കര്‍ഷകര്‍ക്കിടയിലും, സാമൂഹികനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്പെ്പട്ടിരു
ന്നു. കഥാപ്രസംഗങ്ങളിലൂടെയും, നാടകങ്ങളിലൂടെയും പുതിയ സമൂഹത്തെകുറിച്ചുള്ള അരുണ
സ്വപ്നങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. കാറളം കലാസമിതിയുടെ അഭിവാദ
നഗാനം അദ്ദേഹത്തിന്റെ പ്രസിദ്ധി നേടിയ രചനയാണ്. സമാധാന പ്രസ്ഥാനത്തിന്റെ പ്രവര്ത്ത
നങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ
പത്നി ശ്രീമതി ചന്ദ്രിക ആണ്. 2001 ജൂണ്‍ 18ന് കാറളം ബാലകൃഷ്ണന് മരിച്ചു.
കവി, ഗാനരചയിതാവ് എന്നീ നിലകളിലാണ് കാറളം ബാലകൃഷ്ണന് അറിയപെ്പടുന്നത്. കുങ്കുമ
പ്പൂക്കള്‍, നീലക്കുരുവികള്‍, ശക്തിയുടെ പൂക്കള്‍, പുല്ളാങ്കുഴല്, കര്‍ഷകഗാനം എന്നിവയാണ്
അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. സ്നാപകയോഹന്നാന്റെ കഥയും, ദക്ഷയാഗകഥയും ഓപ്പറ
കളുടെ രീതിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള പഠനവും, ഏതാനും നിരൂപ
ണലേഖനങ്ങളും ബാലകൃഷ്ണനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂറു പാട്ടുകള്‍ ഗ്രന്ഥ
രൂപത്തില്‍ സമാഹരിച്ചിട്ടുണ്ട്. ഗാനരചനയില്‍ ആദ്യകാലത്തു കാണിച്ചിരുന്ന താല്പര്യം പിന്നീ
ടദ്ദേഹം കൈവിട്ടു; പഴയ മാസികകളുടെ ഒരു ശേഖരം ഉണ്ടാക്കുന്നതിലായി അദ്ദേഹത്തിനു
താല്പര്യം. നല്ള ഒരു ഗാനരചയിതാവിനെ അതിനാല്‍ നമുക്കു നഷ്ടപെ്പട്ടു എങ്കിലും, ഭാവിയിലെ
ഭാഷാഗവേഷകര്ക്ക് വിലമതിക്കാനാവാത്ത ഒരു നിധി സമ്പാദിച്ചുവയ്ക്കുന്നതില് അദ്ദേഹം വിജയി
ച്ചു. മണ്മറഞ്ഞുപോയ, അത്യപൂര്‍വ്വങ്ങളായ ആനുകാലികങ്ങളുടേയും, ഗ്രന്ഥങ്ങളുടേയും സമാഹ
രണമാണ് ഇച്ചിരിയമ്മ മെമ്മോറിയല്‍ ലൈബ്രറി എന്ന് അദ്ദേഹം പേരിട്ട, സ്വന്തം ഗ്രന്ഥശേ
ഖരം. കാറളത്തിന്റെ നിര്യാണശേഷം, അദ്ദേഹത്തിന്റെ കുടുംബം വിലപെ്പട്ട ആ ഗ്രന്ഥശേഖരം
കേരളസാഹിത്യഅക്കാദമിയെ ഏല്പിക്കുകയാണ് ഉണ്ടായത്.
കൃതികള്‍: കുങ്കുമപ്പൂക്കള്‍, നീലക്കുരുവികള്‍, ശക്തിയുടെ പൂക്കള്‍, പുല്ളാങ്കുഴല്, കര്‍ഷകഗാനം
Leave a Reply