ബഞ്ചമിന് ബയ്ലി
ബഞ്ചമിന് ബയ്ലി ഇംഗ്ളണ്ടില്‍ യോര്‍ക്ക്ഷയറില്‍ ഡ്യൂസ്ബറിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് 1791ല്‍ ജനിച്ചത്. അച്ഛന് ജോസഫ് ബയ്ലി. അമ്മയുടെ പേര് മാര്‍ത്ത. ചര്‍ച്ച് മിഷന് സൊസൈറ്റിയുടെ – സി.എം.എസ് – ആദ്യ സെക്രട്ടറി തോമസ്സ്കോട്ടിന്റെ കീഴില്‍ വൈദികപഠനം നടത്തി. 1812ല്‍ സി.എം.എസ്സില്‍ ചേര്‍ന്നു. 1816ല്എലിസബത്ത് എല്ളയെ വിവാഹം ചെയ്തു. 1816 വരെ ഇംഗ്ളണ്ടില്‍ സേവനം നടത്തി. ആ വര്‍ഷം ഭാര്യയോടും, സഹപാഠിയായ നോര്ട്ടനോടും ഒപ്പം സുവിശേഷ പ്രവര്‍ത്തനത്തിന് ഇന്ത്യയിലേയ്ക്കു
പുറപെ്പട്ടു. സെപ്തംബറില്‍ മദിരാശിയിലെത്തി. നവംബര്‍ 19 ന് ആലപ്പുഴയിലും. കോട്ടയത്ത് പുത്തന്‍കൂര്‍ സുറിയാനി വൈദികരെ പഠിപ്പിക്കുവാനുള്ള സെമിനാരിയിലെ പ്രധാന അദ്ധ്യാപകന് ആയിട്ടാണ് നിയമനം കിട്ടിയിരുന്നത്. അവിടെ എത്തി കുറച്ചുകാലത്തിനുശേഷം ബൈബിള്‍
മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുവാനുള്ള ജോലി ഏറ്റു. ബയ്ലിയെ സഹായിക്കുന്നതിന് കൊച്ചിക്കാരനും ഹീബ്രു പണ്ഡിതനും ആയ മോശ ഇശാര്ഫറി എന്ന യഹൂദനും വൈദ്യനാഥയ്യര്‍ എന്ന സംസ്കൃതപണ്ഡിതനും, പില്ക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ച ചാത്തുമേനോന്‍ എന്ന
മലയാളപണ്ഡിതനും ഉണ്ടായിരുന്നു. ബയ്ലി ഇതിനിടെ അല്പം സംസ്കൃതവും മലയാളവും പഠിച്ചിരുന്നു. പള്ളികളില്‍ അദ്ദേഹം മലയാളത്തില്‍ മതപ്രസംഗങ്ങള്‍ നടത്തിയിരുന്നു.
ക്രിസ്തുമതപ്രചാരണത്തിന്, ബൈബിള്‍ മലയാളഭാഷയില്‍ സാധാരണക്കാരുടെ കൈകളില്‍ എത്തിക്കുക ആവശ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ബൈബിളും, അതുമായി ബന്ധപെ്പട്ടമതസാഹിത്യവും അച്ചടിക്കുന്നതിനുള്ള ഒരു അച്ചുക്കൂടം ലഭിക്കാന്‍ ബയ്ലി വളരെ ബുദ്ധിമുട്ടി.
അവസാനം, ചില പുസ്തകങ്ങളുടെ സഹായത്തോടെ അദ്ദേഹം മരം കൊണ്ട് ഒരു അച്ചടി യന്ത്രം
തനിയെ നിര്‍മ്മിച്ചു. കുട്ടിക്കാലത്തു പഠിച്ച മരപ്പണി അങ്ങനെ ബയ്ലിക്ക് പ്രയോജനപെ്പട്ടു. ഒരു
കൊല്ളന്േറയും രണ്ടു തട്ടാന്മാരുടേയും സഹായത്തോടെ മലയാളം അക്ഷരങ്ങളും ഉണ്ടാക്കി.
സാഹസികമായ യത്നമായിരുന്നു അത്. വിദ്യാഭ്യാസകാര്യങ്ങളില്‍ ബയ്ലിയും അദ്ദേഹത്തിന്റെ
പത്നിയും വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. അവരിരുവരും ശ്രമിച്ചിട്ടാണ്
പെണ്‍കുട്ടികള്‍ക്കു പഠിക്കുവാന്‍ ഒരു സ്ക്കൂള് കോട്ടയത്ത് ആരംഭിച്ചത്. ആ വിദ്യാലയത്തില്‍
കൈത്തൊഴിലും പഠിപ്പിച്ചിരുന്നു. മിഷണറി പ്രവര്‍ത്തനം ആയിരുന്നതിനാല്‍ എല്ളാ ജാതിക്കാര്‍ക്കും
സ്ക്കൂളിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. കേരളീയരുടെ ജിവിതവും ആയി അദ്ദേഹം ഏറെ പൊരുത്തപെ്പട്ടു. വിദ്യാഭ്യാസകാര്യങ്ങളില്‍ മാത്രമല്ള, വിവാഹം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം പാവപെ്പട്ടവര്ക്ക് തുണയായി. 1824ല്‍ കോട്ടയത്തുവച്ചാണ് ബയ്ലിയുടെ ഒരു മകള്‍ മരിച്ചത്. 36 വര്‍ഷം കേരളത്തില്‍ ചെലവിട്ടശേഷം ബയ്ലി 1850ല്‍ ഇംഗ്ളണ്ടിലേയ്ക്ക് മടങ്ങി. പിന്നേയും 20 വര്‍ഷം കൂടി അദ്ദേഹം ജീവിച്ചിരുന്നു. അക്കാലത്ത് ഇംഗ്ളണ്ടില്‍ ഒരു മതപാഠശാലയുടെ റെക്ടര്‍ ആയും റൂറല്‍ ഡീന്‍ ആയും സേവനം നടത്തി. 1871 ഏപ്രില്‍ 3-ാ0 തിയതി 80-ാ0 വയസ്സില്‍ ബയ്ലി മരിച്ചു.
ബയ്ലിയുടെ പ്രധാനകൃതികള്‍ നിഘണ്ടുക്കളും, ബൈബിള്‍ വിവര്‍ത്തനവും ആണ്. ബൈബിള്‍ വിവര്‍ത്തനത്തോടെ മലയാളഭാഷയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞ അദ്ദേഹം
ഇരുപതുവര്‍ഷക്കാലത്തെ പ്രയത്നത്തിന്റെ ഫലമായി 1846ല്‍ മലയാളം-ഇംഗ്ളീഷ് നിഘണ്ടു പ്രസിദ്ധീകരിച്ചു. അന്നത്തെ മഹാരാജാവ് സ്വാതിതിരുനാള്‍, ബയ്ലിക്ക് സമ്മാനം നല്കുകയു
ണ്ടായി. ഉച്ച-നീച മലയാളഭാഷയുടെ നിഘണ്ടു എന്നാണ് ബയ്ലി ആ കൃതിക്ക് നാമകരണം ചെയ്തത്. നാടോടിഭാഷയിലെ പദങ്ങളും, കൃതിയില്‍ സ്വീകരിച്ചിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞ്
1849 ല്‍ അദ്ദേഹം ഇംഗ്ളീഷ്-മലയാളം നിഘണ്ടുവും തയ്യാറാക്കി. 1848ല്‍ സി.എം.എസ്സില്‍ നിന്നും ജ്ഞാനനികേ്ഷപം എന്നൊരു മാസിക തുടങ്ങി. തിരുവിതാംകൂര്‍ ഭാഗത്തെ ആദ്യമാസിക ഇതാണ്. പ്രധാനമായും മതസംബന്ധിയായ കാര്യങ്ങളാണ് മാസികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അപൂര്‍വ്വമായി മറ്റു വിജ്ഞാനശാഖകളില്‍ പെടുന്ന ലേഖനങ്ങളും അതില്‍ ഉണ്ടായിരുന്നു. മലയാളഭാഷാപഠനത്തിന് അര്പ്പിക്കപെ്പട്ടതായിരുന്നു ബയ്ലിയുടെ ജീവിതം.
കൃതികള്‍: മലയാളം -ഇംഗ്ളീഷ് നിഘണ്ടു, ഇംഗ്ളീഷ് -മലയാളം നിഘണ്ടു
Leave a Reply