നാരായണന് പോറ്റി ചെങ്ങാരപ്പള്ളി
സാഹിത്യകാരന്, പത്രപ്രവര്ത്തകന്, രാഷ്ട്രീയപ്രവര്ത്തകന്, അദ്ധ്യാപകന്, നിയമജ്ഞന്
എന്നിങ്ങനെ വൈവിദ്ധ്യപൂര്‍ണ്ണമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ആള് ആണ്
ചെങ്ങാരപ്പള്ളി നാരായണന് പോറ്റി. 1917 ഡിസംബര്‍ 25 ന് ആണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ
പേര് പരമേശ്വരന് പോറ്റി. അമ്മ ആര്ച്ചദേവി. ഹരിപ്പാടാണ് സ്വദേശം. പാരമ്പര്യവഴിക്കുള്ളതായിരു
ന്നു ആദ്യകാലപഠനം. പിന്നീട് പോറ്റിക്ക് നവീനവിദ്യാഭ്യാസം ലഭിച്ചു. തിരുവനന്തപുരം യൂണിവേ
ഴ്സിറ്റി കോളേജില്‍ നിന്നും മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി എടുത്ത് അദ്ദേഹം
ഓണേഴ്സ് ബിരുദം നേടി. പിന്നീട് നിയമത്തിലും ബിരുദമെടുത്തു. ഇടതുപക്ഷ ചിന്താഗതിയിലേ
ക്ക് ആകൃഷ്ടനായിത്തീര്‍ന്ന പോറ്റി ആര്.എസ്.പി.യില്‍ സജീവമായി കുറെക്കാലം പ്രവര്‍ത്തി
ക്കുകയുണ്ടായി. ആര്.എസ്.പി. കേരളഘടകത്തിന്റെ ആദ്യകാല പ്രമുഖനേതാക്കളില്‍ ഒരാളായിരു
ന്നു പോറ്റി. 1952ലും, 1954ഉം അദ്ദേഹം തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു. കുറച്ചു
നാള് അദ്ദേഹം മണ്ണാറശാലയില്‍ അപ്പര്‍ പ്രൈമറി സ്ക്കൂളില്‍ അദ്ധ്യാപകനായി.
കുറച്ചുകാലം തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം ലക്ചറര്‍ ആയും സേവനം
അനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയ പോറ്റി പിന്നീട് കുറെക്കാലം
വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ ആയിരുന്നു. പത്രപ്രവര്‍ത്തനരംഗത്തും
അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ദേശബന്ധു, മലയാളി, കേരളഭൂഷണം എന്നീ പത്രങ്ങളില്‍
അദ്ദേഹം പത്രാധിപര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സാവിത്രി
ദേവി എന്നാണ്. 1993 മേ 17ന് പോറ്റി മരിച്ചു.
പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് പോറ്റി സാഹിത്യസേവനം തുടങ്ങിയത്. ഒരു കാലത്ത്
അദ്ദേഹം നര്‍മ്മലേഖനങ്ങള്‍ എഴുതിയിരുന്നു. അവയില്‍ പലതും സമാഹരിക്കപെ്പട്ടിട്ടില്ള.
കഥകളിയില്‍ അദ്ദേഹത്തിന് അസാധാരണമായ ജ്ഞാനം ഉണ്ടായിരുന്നു. കുമാരനാശാന്റെ കരുണ
അദ്ദേഹം ആട്ടക്കഥ ആക്കിയിട്ടുണ്ട്. ബി.എം.ശര്‍മ്മ, എല്‍.പി. ചൗധരി എന്നിവര്‍ രചിച്ച ഫെഡറ
ല്‍ രാഷ്ട്രം എന്ന പുസ്തകം അദ്ദേഹം പരിഭാഷപെ്പടുത്തിയിട്ടുണ്ട്. മറ്റൊരു വിവര്‍ത്തനഗ്രന്ഥം
മൊറാര്‍ജി കത്തുകള്‍ – ജനതാസര്‍ക്കാരിന്റെ പതനം എന്നതാണ് . അദ്ദേഹത്തിന്റെ നര്മ്മോപ
ന്യാസങ്ങളില് കുറെ എണ്ണമെങ്കിലും കാലികപ്രസക്തി മാത്രം അവകാശപെ്പടുന്നവയാവാം.
എന്നാല്‍ കഥകളിയെപ്പറ്റി എഴുതിയിട്ടുള്ള പ്രബന്ധങ്ങള്‍, കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു.
ഉപസ്കരണം എന്ന പേരില്‍ ഏതാനും ഉപന്യാസങ്ങള്‍ സമാഹരിച്ചിട്ടുണ്ട്. അദ്ദേഹം മാര്‍ക്സിന്റെ
മൂലധന പരിഭാഷയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ലെനിന്റെ തിരഞ്ഞെടുത്ത കൃതികളുടെ പരി
ഭാഷയിലും ചെങ്ങാരപ്പിള്ളി പങ്കുവഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപെ്പട്ട രചന
കള്‍ മലയാളസാഹിത്യസര്വ്വസ്വവും, സി.എസ്. സുബ്രഹ്മണ്യന് പോറ്റിയുടെ ജീവചരിത്രവും ആണ്
കേരള സാഹിത്യഅക്കാദമിയുടെ നിര്‍ദ്ദേശം അനുസരിച്ച് രചിതമായ മലയാളസാഹിത്യസര്വ്വസ്വം
ഒരു റഫറന്‍സ് ഗ്രന്ഥമാണ്. മലയാള സാഹിത്യത്തിലെ പ്രശസ്തകൃതികള്‍, ഗ്രന്ഥകാരന്മാര് എന്നിവ
രെകുറിച്ച് ഉള്ള ലഘുവായ കുറിപ്പുകള്‍, ഒരു വിജ്ഞാനകോശത്തിലെന്നവണ്ണം സാഹിത്യസര്വ്വ
സ്വത്തില്‍ സംവിധാനം ചെയ്തിരിക്കുന്നു. കവിയും, സാമൂഹികപരിഷ്കര്‍ത്താവും ആയിരുന്ന
സി.എസ.് സുബ്രഹ്മണ്യന് പോറ്റിയുടെ ജീവചരിത്രമാണ്, കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്
പ്രസിദ്ധപെ്പടുത്തിയിട്ടുള്ള സി.എസ.് സുബ്രഹ്മണ്യന്‍പോറ്റി.
കൃതികള്‍: സി.എസ.് സുബ്രഹ്മണ്യന് പോറ്റി(ജീവചരിത്രം) മലയാളസാഹിത്യസര്വ്വസ്വം, ഉപസ്കരണം
Leave a Reply