എറണാകൂളം ജില്‌ളയിലെ പനങ്ങാട് എന്ന സ്ഥലത്ത്  ജനിച്ചൂ.  തവര സേക്രഡ് ഹാര്‍ട്ട് കോളേജ്, രാജഗിരി  കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിട്ട്യുട്ട്  ഓഫ് കമ്മ്യുണിക്കേഷന്‍  സ്റ്റഡീസ് (ബോംബേ) എന്നിവിടങ്ങളിലായിരൂന്നു ഉന്നതവിദ്യാഭ്യാസം. എം.എസ്.ഡബ്‌ളിയൂ. ബിരൂദവൂം പിഎച്ച്.ഡി.യും ജേര്‍ണലിസത്തില്‍ ബിരൂദാനന്തര ഡിപേ്‌ളാമയും സമ്പാദിച്ചിട്ടുണ്ട.്  

ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ ഫീല്‍ഡ് റിപേ്പാര്‍ട്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ഗോപിനാഥ് പ്രക്ഷേപണത്തിനുള്ള ദേശീയ അവാര്‍ഡ്   നേടുകയും പ്രോജക്ട് അസെര്‍ട്ട് ഫെലേ്‌ളാഷിപ്പില്‍ ഇംഗ്‌ളണ്ട്, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, ജര്‍മ്മനി, സ്വിററ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കമ്മ്യുണിക്കേഷന്‍ സംബന്ധമായ ഉന്നതപരിശീലനം നടത്തുകയൂം ചെയ്തു. തുടര്‍ന്ന്  മത്സ്യഫെഡ്  ഡെപ്യൂട്ടി  ജനറല്‍ മാനേജര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍, ടൂറിസം-ഫിഷറീസ്-എക്‌സൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ഇപേ്പാള്‍ പ്രോജക്ട്‌വിഷന്‍  എന്ന  കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഡയറക്ടര്‍  ആണ്.

1996-ല്‍ സംസ്ഥാന സാകഷരതാ ഡയറക്ടറായി നിയമിതനായ ഗോപിനാഥ് സാക്ഷരതാ   സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സാക്ഷരതാ മിഷന്‍ എന്ന  പുതിയ സ്ഥാപനത്തിന്റെ  രൂപവല്‍ക്കരണത്തിന് മുന്‍കൈയെടുത്തു.   

 
വര്‍ണ്ണശബളമായ വിദ്യാര്‍ത്ഥിജീവിതത്തിനിടെ തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍, എന്‍.സി.സി. സീനിയര്‍ അണ്ടറോഫീസര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ത്തന്നെ പ്രമുഖ വാരികകളില്‍ എഴുതി സാഹിത്യകാരന്‍ എന്ന നിലയിലും പ്രശസ്തനായി. നോവലുകള്‍, കഥാസമാഹാരങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി ചിത്രശലഭം, ചാകര, പവിഴദ്വീപ്, സാഗരം ഇനി ശാന്തം, ജ്യോതിര്‍മയിദേവി, സ്മിത, പത്തു നര്‍മ്മകഥകള്‍, സ്‌കാന്‍ഡിനേവിയന്‍ ഗ്രീഷ്മം, ആകാശവാണി, ടെലി 'വിഷം', പണ്ഡിറ്റ് കറുപ്പന്‍ മാറ്റങ്ങളുടെ  മാര്‍ഗ്ഗദര്‍ശി എന്നിവയാണ് പ്രധാന രചനകള്‍. ചാകര പിന്നീട് ചലച്ചിത്രമായി. സ്മിത സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് നേടി. വിദൂരവിദ്യാഭ്യാസത്തെ സംബന്ധിച്ച റര്‍ന്‍പരുചഷവയഷഫ സാമൂഹ്യസംഘടകള്‍ക്ക്  മാര്‍ഗ്ഗനിര്‍ദ്ദേശം  നല്‍കുന്ന ഏഴദഷര്‍വയഷഫ എന്നിവയാണ് ഇംഗ്‌ളീഷ് ഗ്രന്ഥങ്ങള്‍.