ചിറ്റൂര്‍ താലൂക്കില്‍പെട്ട കൊല്‌ളങ്കോടു ഗ്രാമത്തില്‍ 1868 ഏപ്രില്‍ 18ന് (കൊ.വ. 1044 മേടം 4)
പി. ഗോപാലന്‍നായര്‍ ജനിച്ചു. അച്ഛന്‍ കിഴക്കെ ഗ്രാമത്തില്‍ അനന്തനാരായണപട്ടര്‍. അമ്മ പുത്തന്‍
വീട്ടില്‍ മീനാക്ഷി അമ്മ. നാലു വര്‍ഷത്തെ പ്രാഥമിക വിദ്യാഭ്യാസം അഴകപ്പാടത്തു
ഗോവിന്ദമേനോന്‍ കൊല്‌ളങ്കോട്ടു നടത്തിയിരുന്ന എഴുത്തുപള്ളിയില്‍. തുടര്‍ന്ന് രാവുണ്യാരത്ത്
കണ്ണന്‍മേനോന്‍ ആ എഴുത്തുപള്ളി ഇംഗ്‌ളീഷ് സ്‌ക്കൂളാക്കിയപേ്പാള്‍ അതില്‍ രണ്ടാംക്‌ളാസ്‌സ്
വിദ്യാര്‍ത്ഥിയായി രണ്ടു വര്‍ഷം അവിടെ പഠിച്ചു. പിന്നീട് ബ്രഝാനന്ദശിവയോഗിയുടെ ശിഷ്യനും,
അനന്തരവനും ആയ നാരായണമേനോന്റെ കീഴില്‍ സംസ്‌കൃതപഠനം തുടര്‍ന്നു. മറ്റൊരു ഗുരു
കിഴക്കെ ഗ്രാമം നാണുശാസ്ത്രികള്‍. അധികം താമസിയാതെ അമ്മാവന്റെ തടിക്കച്ചവടത്തില്‍
കണക്കെഴുത്തുകാരനായി വല്‌ളങ്ങിയില്‍ എത്തി. കണ്ടത്ത് ഗോവിന്ദമേനോന്‍ എന്ന പണ്ഡിതന്റെ
കീഴില്‍ അവിടെയും സംസ്‌കൃതപഠനം തുടര്‍ന്നു.  കോഴിക്കോട്ടുവച്ച്
വിദ്വാന്‍ മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ കീഴില്‍ സംസ്‌കൃതത്തില്‍ ഉപരിപഠനം തുടര്‍ന്നു.അവര്‍ണ്ണര്‍ക്ക് ഒരു നിശാപാഠശാലയും.
    1906ല്‍ കൊല്‌ളങ്കോട്ടു രാജാസ് ഹൈസ്‌ക്കൂളില്‍ അധ്യാപകനായി. 1935ല്‍ പിരിയും വരെ
അവിടെ ഭാഷാധ്യാപകന്‍. അക്കാലത്ത് ഒന്നരവര്‍ഷം എട്ടാം വിദ്യാഭ്യാസ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
ബ്രേത് വൈറ്റ് സായ്‌വിന്റെ ഭാഷാധ്യാപകനായി കണ്ണൂര്‍ താമസിച്ചു. 1899ല്‍ പല്‌ളാവൂരിലെ മഠത്തില്‍
വീട്ടില്‍ കാര്‍ത്ത്യായനി അമ്മയെ വിവാഹം ചെയ്തു.
കൊച്ചിമഹാരാജാവില്‍ നിന്ന് സാഹിത്യകുശലന്‍, സാഹിത്യകേസരി എന്നീ ബഹുമതികള്‍ നേടി.
കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി സംസ്‌കൃത
പണ്ഡിതന്മാര്‍ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിനു നല്കി. പന്ത്രണ്ടു വര്‍ഷം കോഴിക്കോട്ടു താമസിച്ച
ശേഷം സ്വദേശത്ത് അദ്ദേഹം മടങ്ങിയെത്തി. അവസാനനാളുകളില്‍ ശ്രവണശകതി കുറഞ്ഞു.
പരസഹായം കൂടാതെ നിത്യവൃത്തി വയ്യാത്ത അവസ്ഥ കുറച്ചുദിവസങ്ങളേ ഉണ്ടായുള്ളൂ. 1968
ജനുവരി 17ന് അദ്ദേഹം അന്തരിച്ചു.
    സംസ്‌കൃതഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവ് എന്ന നിലയിലാണ്, ഗോപാലന്‍ നായര്‍
സ്മരിക്കപെ്പടുന്നത്. പഞ്ചദശീവ്യാഖ്യാനം, 'ഗവദ്ഗീതാവ്യാഖ്യാനം, ശ്രീ
ബദരീശസ്‌തോത്രവ്യാഖ്യാനം, ആത്മാര്‍പ്പണസ്തുതിവ്യാഖ്യാനം, ശ്രീ ദേവീസൂക്തവ്യാഖ്യാനം,
ശ്രീ ദുര്‍ഗ്ഗാസ്‌തോത്രവ്യാഖ്യാനം, ശ്രീ സത്കുമാരസ്‌തോത്ര വ്യാഖ്യാനം (ഇത് സ്വന്തം കൃതിക്കുള്ള
വ്യാഖ്യാനമാണ് എന്ന പ്രത്യേകത ഉണ്ട്) ദക്ഷിണാമൂര്‍ത്തി സ്‌തോത്രവ്യാഖ്യാനം,
വാല്മീകിരാമായണം സുന്ദരകാണ്ഡം, ശ്രീമഹാഭാഗവതം (ഭാവാര്‍ത്ഥകൗമുദീ വ്യാഖ്യാനം),
അധ്യാത്മരാമായണവ്യാഖ്യാനം, ബ്രഹ്മസൂത്രഭാഷ്യഭാഷാനുവാദം, തപോവനം എന്നിവയാണ്
പ്രധാനവ്യാഖ്യാനങ്ങള്‍. പത്മപുരാണാന്തര്‍ഗതമായ ശിവഗീത അദ്ദേഹം വിവര്‍ത്തനം ചെയ്തു.
ദത്താത്രേയാവധൂത ഗീതയാണ് വിവര്‍ത്തനം ചെയ്യപെ്പട്ട മറ്റൊരു കൃതി. സനാതനധര്‍മ്മം ഒരു
ഗദ്യകൃതിയാണ്. ശാശ്വതധര്‍മ്മം, ധര്‍മ്മസ്വരൂപനിരൂപണം, ശ്രീ കാശ്യപകേ്ഷത്രമാഹാത്മ്യം,
സുധോദയം, ശതശേ്‌ളാകി, എന്നിവയും, മഹാപണ്ഡിതനും ഭക്തനും ആയിരുന്ന അദ്ദേഹം
രചിച്ചവയാണ്. ഭാരതത്തിന്റെ ആധ്യാത്മിക തേജസ്‌സിനെ മലയാളഭാഷ മാത്രം അറിയുന്ന ഒരാള്‍ക്ക്
എത്തിച്ചുകൊടുക്കുക എന്ന നിയോഗത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു അദ്ദേഹത്തിന്റെ
സാഹിതീസപര്യ.