മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയുമാണ് ഗ്രേസി. 1951ല്‍ ജനനം. പെണ്‍പക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊന്‍പത് കഥകളുടെ സമാഹാരം 'ഇപ്പോള്‍ പനിക്കാലം' എന്നപേരില്‍ തമിഴില്‍ പുറത്തിറങ്ങി. ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാര്‍വ്വതി 1991ല്‍ പ്രസിദ്ധപ്പെടുത്തി.

കൃതികള്‍

    പടിയിറങ്ങിപ്പോയ പാര്‍വ്വതി (1991)
    നരകവാതില്‍ (1993)
    ഭ്രാന്തന്‍പൂക്കള്‍
    രണ്ട് സ്വപ്നദര്‍ശികള്‍
    കാവേരിയുടെ നേര്
    പനിക്കണ്ണ്
    ഏഴ് പെണ്‍കഥകള്‍
    ഗ്രേസിയുടെ കഥകള്‍

പുരസ്‌കാരങ്ങള്‍

ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് (1995
തോപ്പില്‍ രവി പുരസ്‌കാരം