ചെറുകഥാകൃത്തും സാമൂഹ്യശാസ്ത്രകാരനും എഴുത്തുകാരനുമാണ് എന്‍.പി. ഹാഫിസ് മുഹമ്മദ്.
1956 ല്‍ കോഴിക്കോട് ജനനം. നോവലിസ്റ്റ് എന്‍.പി. മുഹമ്മദാണ് പിതാവ്. കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും ബാംഗ്ലൂര്‍ സര്‍വലാശാലയില്‍ നിന്ന് എംഫിലും നേടി. ‘മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം’ എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. കോഴിക്കോട്ടെ ഫാറൂഖ് കോളേജില്‍ സോഷ്യോളജി വിഭാഗത്തില്‍ മുപ്പതുവര്‍ഷക്കാലം അദ്ധ്യാപകനായിരുന്നു. 2011ല്‍ വിരമിച്ചു. ഏറ്റവും മികച്ച അദ്ധ്യാപകനുള്ള എം.എം. ഗനി അവാര്‍ഡിനര്‍ഹനായി.

കൃതികള്‍

പൂവും പുഴയും
പ്രണയസഞ്ചാരത്തില്‍
തള്ളക്കുരങ്ങും പുള്ളിപ്പുലിയും
മുഹമ്മദ് അബ്ദുറഹ്മാന്‍
നീലത്തടാകത്തിലെ നിധി
കൂട്ടക്ഷരം
ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും
മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും ശാശ്വതമോചനം (മാതൃഭൂമി ബുക്‌സ്)
ഹാഫിസ് മുഹമ്മദിന്റെ കഥകള്‍
ബഹുമാന്യനായ പാദുഷ (ഐ.പി.എച്ച്)
കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം
റംസാന്‍ വ്രതം പ്രാധാന്യവും ശാസ്ത്രീയതയും

പുരസ്‌കാരങ്ങള്‍

പൂവും പുഴയും എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാര്‍ഡ്
മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ഗ്രന്ഥത്തിനു കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം
കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം എന്ന കൃതി മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം 2010
കേരളസാഹിത്യ അക്കാദമിയുടെ പുരസ്‌കാരം