ജോസഫ് ചെറുവത്തൂര്‍
1906 സെപ്തംബര്‍ 21 നാണ് ജോസഫ് ചെറുവത്തൂര്‍, കുന്നംകുളത്ത് ജനിച്ചത്. അച്ഛന് ചെറുവ
ത്തൂര്‍ വറീത്, അമ്മ പനയ്ക്കല്‍ കുഞ്ഞായി. കുടുംബം പാരമ്പര്യവഴിക്ക് കച്ചവടക്കാരാണ്.
ജോസഫ് കുട്ടിക്കാലത്ത്, മഹാപണ്ഡിതനായ വി.കെ. നാരായണഭട്ടതിരിയുടെ കീഴില്‍ പഠിക്കുകയു
ണ്ടായി. ഈ പഠനം സാഹിത്യവാസന വികസിക്കുന്നതിന് ഏറെ സഹായകമായി. പിന്നീട്
തൃപ്പൂണിത്തുറയിലെത്തി, അവിടെ മലയാളം പണ്ഡിതര്‍ പരീക്ഷയ്ക്ക് പഠിച്ചു. അക്കാലത്ത്
അവിടെവച്ച് എന്‍.വി. ചെറുവത്തൂരിന്റെ സുഹൃത്തായി. 1934ല്‍ കുന്നംകുളത്ത് എം.ജെ.സി. സ്കൂളില്‍
അദ്ദേഹം അധ്യാപകനായി ചേര്‍ന്നു. വിവാഹം കഴിച്ചത് അച്ചാമ്മയെ ആയിരുന്നു. 32 വര്‍ഷം സ്കൂള്‍ മാസ്റ്ററായിസേവനം അനുഷ്ഠിച്ചു. അഖിലകേരള അക്ഷരശേ്ളാക പരിഷത്ത്
വൈസ്പ്രസിഡന്റ്, സാഹിത്യപ്രവര്ത്തകസഹകരണസംഘത്തിലെ അംഗം എന്നീ നിലയിലും ചെറുവത്തൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 9.-3.-1985ല്‍ ചെറുവത്തൂര്‍ മരിച്ചു.
ജോസഫ് ചെറുവത്തൂരിന്റെ സാഹിത്യകൃതികളില്‍ കവിതകളും കഥകളും നോവലുകളും
ഉള്‍പെ്പടുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധിക്കപെ്പട്ട ആദ്യകൃതി അശ്രുധാര എന്ന വിലാപകാവ്യം ആണ്.
സഹപ്രവര്‍ത്തകനും, ഹെഡ്മാസ്റ്ററും, വൈദികനും ആയ ഫാദര്‍ തോമസിന്റെ മരണത്തെ
തുടര്‍ന്നാണ് ഇത് എഴുതിയത്. അഞ്ചു ഖണ്ഡങ്ങളില്‍, നൂറ്റിനാല്പതോളം ശേ്ളാകങ്ങളില്‍ രചിതമായ
ഈ കൃതി വള്ളത്തോള്‍, ഉള്ളൂര്‍ തുടങ്ങിയ പ്രമുഖരുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഉത്തമഗീതം,
സുഭാഷിതങ്ങള്‍, വിലാപങ്ങള്‍, യാചകി, വേദമഞ്ജരി, കലാവതി, വിശുദ്ധകാവ്യസങ്കീര്‍ത്തനം
തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികള്‍.
പഴയ നിയമത്തില്‍ ദാവീദ് രചിച്ചതായി കരുതുന്ന
കീര്‍ത്തനങ്ങളാണ് വിശുദ്ധകാവ്യസങ്കീര്ത്തനപ്രമേയം. രൂപഘടനയിലും വലിപ്പത്തിലും, ഇതര
രചനകളെ മുന്നിട്ടുനില്ക്കുന്ന ഈ കൃതി ചെറുവത്തൂരിന്റെ മഹാകാവ്യം ആണ് എന്നു കരുതു
ന്നവര്‍ പോലും ഉണ്ട്. ആഭിജാത്യം, വളര്‍ത്തുമകള്‍, പാല്‍ക്കാരി, കാലത്തിന്റെ കളി, അന്നക്കുട്ടി,
വികൃതിക്കണ്ടു, മദീന തുടങ്ങി ഏതാനും നോവലുകളും അദ്ദേഹം എഴുതി. വികാരവീചിക,
നിലാവും നിഴലും, പെണ്ണില്പെണ്ണ്, ചെറുവത്തൂര്കഥകള് എന്നിവയില്‍ അദ്ദേഹം എഴുതിയ കഥക
ള്‍ സമാഹരിച്ചിരിക്കുന്നു. നോവലുകളിലും, കഥകളിലും അദ്ദേഹത്തിന് വളരെ പരിമിതമായ
ഒരു ലക്ഷ്യമേ ഉള്ളൂ – ഒരു കഥ പറഞ്ഞ് വായനക്കാരനെ രസിപ്പിക്കുക. സാധിക്കുന്ന
സന്ദര്ഭങ്ങളിലെല്ളാം മനുഷ്യനിലെ നന്മയെ ഉയര്‍ത്തിപ്പിടിക്കുവാനും ചെറുവത്തൂര്‍ ശ്രമിച്ചിട്ടുണ്ട്.
കഥയായാലും, നോവലായാലും സംഭവപ്രധാനങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍. സ്വാഭാവി
കത അവയുടെ മുഖമുദ്രയാണ് എന്ന് എപേ്പാഴും പറയുവാനാവില്ള. എന്നാല്‍, നാടന്‍ ഭാഷയും,
കുറിക്കുകൊള്ളുന്ന ഹ്രസ്വവിവരണങ്ങളും കൊണ്ട്, പാരായണക്ഷമത നേടിയെടുക്കുവാന്‍ അദ്ദേ
ഹത്തിന് സാധിക്കുന്നുണ്ട്. വളര്‍ത്തുമകള്‍ പ്രസിദ്ധപെ്പടുത്തിയ കാലത്ത് ധാരാളം വായനക്കാരെ
ആകര്‍ഷിക്കുകയുണ്ടായി. ഒരു അപസര്‍പ്പകകഥയുടെ ഛായ ഇതിവൃത്തത്തിനു വരുത്തുക മൂലമാണ്
വളര്‍ത്തുമകളുടെ പാരായണക്ഷമത വര്‍ദ്ധിച്ചത്. നീണ്ട നോവലായ ആഭിജാത്യത്തില്‍ സിറിയ
ന് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജീവിതം നന്നായി ആവിഷ്കരിക്കുന്നുണ്ട്. മദീനയുടെ സന്ദേശം
മതമൈത്രിയാണ്. ബഥാന്യയിലെ മറിയം, ചോരപുരണ്ട മുല്ളമൊട്ടുകള്, അച്ഛനും മകനും എന്നിവ
അദ്ദേഹം രചിച്ച പ്രഹസനങ്ങളാണ്. ദീര്‍ഘകാലം കുട്ടികളും ആയി അടുത്തുപെരുമാറിയിട്ടുള്ള
അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികള്‍ ശ്രദ്ധേയങ്ങളാണ്. കുട്ടികളുടെ ആലിബാബ, ആനയും
അമ്മൂമ്മയും, ഏഷ്യയുടെ വാനമ്പാടി എന്നിവ ഈ കൂട്ടത്തില്‍പെടുന്നു. രസിപ്പിക്കുക, രസിപ്പിക്കു
ന്നതിലൂടെ ധാര്‍മ്മികബോധം വളര്‍ത്തുക എന്നിവ ഈ ബാലസാഹിത്യകൃതികളുടെ ലക്ഷ്യമാ
ണ്. അദ്ദേഹം എഴുതിയ ഒരു ചെറിയ വ്യാകരണഗ്രന്ഥമാണ് ബാലവ്യാകരണം. ഇംഗ്ളീഷ്-മലയാള
നിഘണ്ടുവും അദ്ദേഹം എഴുതുകയുണ്ടായി.
കൃതികള്‍: അശ്രുധാര (വിലാപകാവ്യം), ഉത്തമഗീതം, സുഭാഷിതങ്ങള്‍, വിലാപങ്ങള്‍, യാചകി, വേദമഞ്ജരി, കലാവതി, വിശുദ്ധകാവ്യസങ്കീര്‍ത്തനം, കുട്ടികളുടെ ആലിബാബ, ആനയും അമ്മൂമ്മയും, ഏഷ്യയുടെ വാനമ്പാടി (ബാലസാഹിത്യകൃതികള്‍)
Leave a Reply