മലയാളത്തിലും ഇംഗ്ലീഷിലും സാഹിത്യകാരിയായ കമലാ സുരയ്യ (മാര്‍ച്ച് 31, 1934 – മേയ് 31, 2009) കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാളത്തില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് പ്രശസ്തിയാര്‍ജിച്ചത്. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോക്‌സേവാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞു. ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റു.
    1934 മാര്‍ച്ച് 31ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛന്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായര്‍. പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോന്‍ വലിയമ്മാവനായിരുന്നു. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സല്‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്. 1999ല്‍ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരില്‍ അറിയപ്പെട്ടു. 2009 മേയ് 31ന് പൂനെയില്‍ അന്തരിച്ചു. മക്കള്‍: എം.ഡി. നാലപ്പാട്ട്, ചിന്നന്‍ ദാസ്, ജയസൂര്യ.

കൃതികള്‍ (മലയാളം)

    മൂന്നു നോവലുകള്‍
    കടല്‍ മയൂരം
    ഭയം എന്റെ നിശാവസ്ത്രം
    എന്റെ സ്‌നേഹിത അരുണ
    ചുവന്ന പാവാട
    പക്ഷിയുടെ മണം
    തണുപ്പ്
    മാനസി
    മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകള്‍
    എന്റെ കഥ[9]
    ബാല്യകാല സ്മരണകള്‍
    വര്‍ഷങ്ങള്‍ക്കു മുന്‍പ്
    ഡയറിക്കുറിപ്പുകള്‍
    നീര്‍മാതളം പൂത്തകാലം
    നഷ്ടപ്പെട്ട നീലാംബരി
    ചന്ദന മരങ്ങള്‍
    മനോമി
    വീണ്ടും ചില കഥകള്‍
    ഒറ്റയടിപ്പാത
    എന്റെ കഥകള്‍
    സുറയ്യ പാടുന്നു
    അമ്മ
    സസ്‌നേഹം
    യാ അല്ലാഹ്
    കവാടം (സുലോജനയുമോത്ത്)
    അമാവാസി (കെ.എന്‍.മോഹനവര്‍മ്മയുമൊത്ത്)
    വണ്ടിക്കാളകള്‍ (2005 അവസാനകൃതി)

ഇംഗ്ലീഷ് ഭാഷയില്‍

    കല്‍ക്കട്ടയിലെ വേനല്‍ (Summer in kolkata……)

    കാമത്തിന്റെ അക്ഷരങ്ങള്‍ (Alphabet of the lust)
    പിതൃപരമ്പര (The Descendants)
    പഴയ കളിവീടും മറ്റു കവിതകളും (Old Play House and Other Poems)
    തിരഞ്ഞെടുത്ത കവിതകള്‍ (Collected Poems)
    എങ്ങനെ പാടണമെന്ന് ആത്മാവിനേ അറിയൂ (Only the Soul know How to Sing)
    ചൂളംവിളികള്‍ (The Sirens)

പുരസ്‌കാരങ്ങള്‍

    1997  വയലാര്‍ അവാര്‍ഡ്  നീര്‍മാതളം പൂത്ത കാലം
    2002  എഴുത്തച്ഛന്‍ പുരസ്‌കാരം
    സാഹിത്യ അക്കാദമി പുരസ്‌കാരം  തണുപ്പ്
    ഏഷ്യന്‍ വേള്‍ഡ് പ്രൈസ്
    ഏഷ്യന്‍ പൊയട്രി പ്രൈസ്
    കെന്റ് അവാര്‍ഡ്