കറുപ്പന് കെ.പി
എറണാകുളം ജില്ളയില്‍ ഇടപ്പള്ളിക്കടുത്തുള്ള ചേരാനല്ളൂരില് കണ്ടത്തില്‍ പറമ്പില്‍ എന്ന വീട്ടിലാണ് 1885 മെയ് 25 ന് (കൊ.വ. 1060 ഇടവം 12 ചിത്തിര) കറുപ്പന് ജനിച്ചത്. അച്ഛന്സമുദായത്തിലെ പ്രമാണിയും വിഷവൈദ്യനും ആയിരുന്ന അയ്യപ്പന്. അമ്മ കൊച്ചുപെണ്ണ്. കറുപ്പനെ എഴുത്തിനിരുത്തിയത് അമ്മാവന്റെ മകന് വേലുവൈദ്യനാണ്. നിലത്തെഴുത്ത് പഠിച്ചശേഷം അപ്പുആശാന്‍ എന്നൊരാള്‍ക്ക് ശിഷ്യപെ്പട്ട് സംസ്കൃതപഠനം തുടങ്ങി. പിന്നീട്
ചെറായി കൃഷ്ണനാശാന്‍ ആണ് രഘുവംശാദികാവ്യങ്ങള് അഭ്യസിപ്പിച്ചത്. അന്നമനട
രാമപൊതുവാളില്‍ നിന്ന് മാഘം, നൈഷധം എന്നിവ പഠിച്ചു. കൊടുങ്ങല്ളൂരിനടുത്ത്
ആനാപ്പുഴയില്‍ താമസിച്ച് കൊടുങ്ങല്ളൂര്‍ ഗുരുകുലത്തിലെ അന്തേവാസിയായി. ഭട്ടന്തമ്പുരാനില്
നിന്ന് തര്‍ക്കവും, വലിയ കൊച്ചുണ്ണിത്തമ്പുരാനില്‍ നിന്ന് തച്ചുശാസ്ത്രവും, ചെറിയ
കൊച്ചുണ്ണിത്തമ്പുരാനില്നിന്ന് അഷ്ടാംഗഹൃദയവും പഠിച്ചു. അക്കാലത്ത് കൊടുങ്ങല്ളൂര്‍ എത്തിയ
കൊച്ചി മഹാരാജാവ് – രാജര്‍ഷി – നിര്‍ദ്ദേശിച്ചതനുസരിച്ച് കറുപ്പന് തൃപ്പൂണിത്തുറയെത്തി
സഹൃദയതിലകന്‍ രാമപ്പിഷാരടിയുടെ ശിഷ്യനായി വ്യാകരണം പഠിച്ചു. സാഹിത്യദര്പ്പണാദി,
കാവ്യശാസ്ത്രഗ്രന്ഥങ്ങളും അഭ്യസിച്ചു. ഇതിനിടെ സ്വപ്രയത്നത്താല്‍ ഇംഗ്ളീഷിലും സാമാന്യം
വൈഭവം നേടി.
1909ല്‍ കറുപ്പന് വിവാഹിതനായി. പനമ്പുകാട്ടു ചൂതംപറമ്പില്‍ കുഞ്ഞമ്മയെയാണ്
വിവാഹം ചെയ്തത്. 1905ല്‍ എറണാകുളം സെന്റ് തെരാസാസില്‍ സംസ്കൃതമുന്ഷിയായി ജോലിയില്‍
പ്രവേശിച്ചു. 1911ല്‍ കൊച്ചിയില്‍ ഫിഷറിസ് ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങിയപേ്പാള്‍ അവിടെ അല്പകാലം
ഗുമസ്തനായി എങ്കിലും, സ്ക്കൂളിലേയ്ക്കു മടങ്ങി. എറണാകുളം ഗേള്‍സ് ഹൈസ്ക്കൂള്, തൃശൂര്‍
വിക്ടോറിയ ജൂബിലി സ്ക്കൂള്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍
ഭാഷാധ്യാപകനായി. എറണാകുളത്ത് ഗേള്‍സ് ഹൈസ്ക്കൂളില്‍ അധ്യാപകനായിരിക്കെ കൊച്ചി
നിയമസഭാംഗമായി. കൊച്ചി വിദ്യാഭ്യാസവകുപ്പിന് കീഴില്‍ അധഃസ്ഥിതരുടെ വിദ്യാഭ്യാസത്തിന്റെ
ചുമതല കറുപ്പനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസപരിഷ്കരണ കമ്മിറ്റിയുടെ കാര്യദര്‍ശി,
നാട്ടുഭാഷാ സൂപ്രണ്ട്, കൊച്ചി ഭാഷാ പരിഷ്കരണ കമ്മിറ്റി സെക്രട്ടറി, സര്‍വ്വകലാശാലാ
സമിതികളില്‍ അംഗം എന്നീ നിലകളിലും, സാമൂഹ്യപരിഷ്കരണസംരംഭങ്ങളില് പ്രമുഖന് എന്ന
നിലയിലും പ്രവര്‍ത്തിച്ചു. 1937ല്‍ രോഗബാധിതനായപേ്പാള് ഏതാനും മാസം വിദഗ്ധചികില്സക്കു
കോയമ്പത്തൂരില്‍ പോയി. തിരിച്ച് എറണാകുളത്തു വന്നു എങ്കിലും രോഗം മൂര്‍ച്ഛിച്ചു. 1938 മാര്‍ച്ച്
23 ന് (കൊ.വ.1113 മീനം 10) എറണാകുളത്ത് സ്വഗൃഹമായ സാഹിത്യകുടീരത്തില് മരിച്ചു.
കൊടുങ്ങല്ളൂര്‍ കളരിയിലെ അഭ്യസനം കറുപ്പനിലെ കവിയെ വളര്‍ത്തുന്നതിന് സഹായകമായി.
പല ദ്രുതകവിതാമത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്
അദ്ദേഹത്തിന് വിദ്വാന് എന്ന പദവി നല്കി. കൊച്ചി മഹാരാജാവ് 1919ല്‍ കവിതിലകന്‍ എന്ന
ബിരുദം നല്കി, ശ്രീമൂലം തിരുനാള്‍ വജ്രമോതിരം നല്കി. ലങ്കാമര്‍ദ്ദനം നാടകം ആദ്യകാല
രചനയാണ്. മൂലൂര്‍ അദ്ദേഹത്തെ കവിരാമായണത്തില്‍ ഉള്‍പെ്പടുത്തി. ജാതിയുടെ അനാശാസ്യത
പ്രകടമാക്കും മട്ടില്‍ അദ്ദേഹം എഴുതിയ ജാതിക്കുമ്മി ഒരുകാലത്ത് അധഃകൃതര്‍ എന്നു
മൂദ്രകുത്തപെ്പട്ടവര്ക്ക് ഹൃദിസ്ഥമായിരുന്നു. അവരുടെ ഉണര്വിന് ഏറെ സഹായകമായ ആ രചന,
ശ്രീശങ്കരന്റെ മനീഷാപഞ്ചകത്തിന്റെ വിപുലീകരണമാണ്. സ്ഥാനമൊഴിഞ്ഞ തമ്പുരാന്റെ
അറുപതാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സമ്മാനാര്‍ഹമായ നാടകമാണ് ബാലാകലേശം
– ടി.കെ. കൃഷ്ണമേനോന്റെ സഹായത്തോടെ കൊച്ചി സാഹിത്യസമാജം വകയായി
പ്രസിദ്ധപെ്പടുത്തിയ ആ കൃതി, സ്വദേശാഭിമാനിയുടെ രൂക്ഷവിമര്‍ശനത്തിന് പാത്രീഭൂതമായി.
ഭാഷാഭൈമീപരിണയം, ലളിതോപഹാരം, ശകുന്തള, തിരുനാള്കുമ്മി, സാമുദായികഗാനകലകള്
തുടങ്ങിയവയാണ് കറുപ്പന്റെ ഇതര കൃതികള്‍. അദ്ദേഹം 1934ല്‍ നടത്തിയ ചാത്തുപ്പണിക്കര്‍
സ്മാരകപ്രഭാഷണം ആണ് കേരളത്തിലെ സാമൂദായിക ഗാനകലകള്‍. രാജര്‍ഷി സ്മരണകള്‍
കറുപ്പനിലെ ഗദ്യകാരനെ കാണിച്ചുതരുന്നു.
കൃതികള്‍: ലങ്കാമര്‍ദ്ദനം നാടകം, ജാതിക്കുമ്മി, ബാലാകലേശം, ഭാഷാഭൈമീപരിണയം, ലളിതോപഹാരം, ശകുന്തള, തിരുനാള്കുമ്മി, സാമുദായികഗാനകലകള്
Leave a Reply