ഗോവിന്ദഗണകന് കൊടുപ്പുന്ന
കൊടുപ്പുന്ന ഗോവിന്ദഗണകന്‍ 1921 ജൂലൈ 29ന് കുട്ടനാട്ടിലെ കൊടുപ്പുന്നയില്‍
ജനിച്ചു. പി. കുഞ്ഞന്‍ എന്നായിരുന്നു അച്ഛന്റെ പേര്. അമ്മ നാരായണി. ഗുരുകുലരീതിയില്‍ നട
ത്തിയ സംസ്‌കൃതവിദ്യാഭ്യാസം പുരാണേതിഹാസങ്ങളിലും, ക്‌ളാസിക് സാഹിത്യത്തിലും പൗരസ്ത്യ
കാവ്യശാസ്ത്രത്തിലും അഗാധമായ അറിവ് അദ്ദേഹത്തിനു നല്കി. സ്വപ്രയത്‌നത്താല്‍ അദ്ദേഹം
ഹിന്ദിയിലും, ഇംഗ്‌ളീഷിലും പരിജ്ഞാനം നേടി. അതുകൊണ്ട് പുതിയ സാഹിത്യ വിമര്‍ശനരീതി
കളെക്കുറിച്ചും സാമാന്യമായ അറിവ് കൊടുപ്പുന്നക്ക് ഉണ്ടായിരുന്നു. 1948ല്‍ അദ്ദേഹം കോട്ടയെ
ത്തത്തി. പല ട്യൂട്ടോറിയലുകളിലും ഭാഷാദ്ധ്യാപകനായിരുന്ന കൊടുപ്പുന്ന, ഏറെ കഴിയും മുന്‍പ്
പത്രപ്രവര്‍ത്തനരംഗത്തേക്ക് മാറി. മലയാളമനോരമ, ഭാഷാപോഷിണി, ജനയുഗം എന്നിവയില്‍
അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
ഉള്‍പ്പടെ പല സാംസ്‌കാരികസമിതികളും ആയി അടുത്തബന്ധം അദ്ദേഹം പുലര്‍ത്തിയിരുന്നു.
ജ്യോതിഷത്തില്‍ ഗോവിന്ദഗണകന് സവിശേഷമായ പരിജ്ഞാനം ഉണ്ടായിരുന്നു. വിപുലമായ
ഒരു സംസ്‌കൃത മലയാളശബ്ദകോശം രചിക്കാനുള്ള ശ്രമത്തില്‍ ഏര്‍പെ്പട്ടിരിക്കവെ 1988 നവം
ബര്‍ 20ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് ഭാരതി എന്നാണ്.
ബഹുഭാഷാപണ്ഡിതനായിരുന്ന കൊടുപ്പുന്ന ഗുരുമുഖത്തുനിന്നും പഠിച്ചുറപ്പിച്ചത്
സംസ്‌കൃതഭാഷയും സാഹിത്യവും ആണ്. ജീവിതാന്ത്യം വരെ അതായിരുന്നു അദ്ദേഹത്തിന്റെ
തട്ടകം. സംസ്‌കൃതത്തില്‍ ചിത്രോദയം എന്നൊരു കാവ്യം രചിച്ചിട്ടുണ്ട്. മേഘദൂതത്തിന്റെ ഗദ്യപ
രിഭാഷയാണ് പ്രധാനപെ്പട്ട ഒരു കൃതി. മഹാഭാരതത്തിലെ ചില കഥാസന്ദര്‍ഭങ്ങള്‍ ചെറുകഥകളുടെ
രൂപത്തില്‍ അദ്ദേഹം ആഖ്യാനം ചെയ്തിട്ടുണ്ട്. അത്തരം അഞ്ചുകഥകളുടെ സമാഹാരമാണ്
'ഒരു സ്ത്രീയുടെ പ്രതികാരം'. എന്നാല്‍ സാഹിത്യസംബന്ധിയായ ആസ്വാദന – നിരൂപണ പ്രബ
ന്ധങ്ങളിലാണ് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പ്രകടം ആവുന്നത്. മുന്‍വിധികള്‍ കൂടാതെ കാര്യ
ങ്ങള്‍ കാണാനും വേണ്ടസന്ദര്‍ഭങ്ങളില്‍ രൂഢവിശ്വാസങ്ങളെ ചോദ്യം ചെയ്യാനും മുതിര്‍ന്നു അദ്ദേ
ഹം. കുട്ടിക്കൃഷ്ണമാരാര്‍ ആവാം ഈ സമീപനത്തില്‍ അദ്ദേഹത്തിന്റെ വഴികാട്ടി. അവലോകനം,
ഗോപുരം, വിചാരശൈലി, ആദികവിയുടെ ശില്പശാല, കാലഘട്ടത്തിന്റെ സാഹിത്യം, അക്ഷരം
ബ്രഹ്മപരമം, ഐതിഹാസികമായ സാഹോദര്യം എന്നിവയാണ് അദ്ദേഹത്തിന്റെ ലേഖന സമാഹാര
ങ്ങള്‍ – ഏതാണ്ട് നൂറില്‍ താഴെ പ്രബന്ധങ്ങള്‍. പ്രാചീന മദ്ധ്യകാല സാഹിത്യത്തെക്കുറിച്ചുള്ള
പഠനങ്ങളാണ് കൂട്ടത്തില്‍ മികച്ചവ. എന്‍.വിയുടെ കവിതയുടെ സവിശേഷത അംഗീകരിക്കുേ
മ്പാള്‍ത്തന്നെ അവയ്ക്ക് രസപൗഷ്‌കല്യവും, ഭാവോദ്ദീപനശകതിയും പോര എന്നദ്ദേഹം രേഖെ
പ്പടുത്തി. ജാതിമതചിന്തകളെ അടിസ്ഥാനമാക്കി നിരൂപണം നടത്തുന്നവരെ നിശിതമായി പരിഹ
സിച്ചുകൊണ്ട് കൊടുപ്പുന്ന ചോദിച്ചു, ആശാന്റെ കുയില്‍ എന്ന കൃതി ശരിക്കും ആസ്വദിക്കുന്ന
തിന് ആശാന്റെ നിറം കറുത്തിട്ടാണ് എന്നു മനസ്‌സിലാക്കണമോ എന്ന്! നാടകീയസന്ദര്‍ഭങ്ങള്‍
കണ്ടുപിടിച്ച് പാത്രങ്ങളും രംഗങ്ങളും സംവിധാനം ചെയ്യുന്നതിലാണ് നാടകകൃത്തിന്റെ മഹത്വം
എന്നും, ഇക്കാര്യത്തില്‍ കാളിദാസനെക്കാള്‍ മേലെയാണ് ഭാസന്‍ എന്നും കൊടുപ്പുന്ന സമര്‍ത്ഥി
ക്കുന്നുണ്ട്.
തെക്കന്‍ഗദ്യത്തിന്റെ വളര്‍ച്ച ബ്രഹ്മാണ്ഡപുരാണം, നളോപാഖ്യാനം തുടങ്ങിയവയുടെ
ചുവടു പിടിച്ചാണ് എന്നും, വടക്കന്‍ ഗദ്യത്തിന്റെ വികാസം മിഷണറി ഗദ്യത്തിന്റെ ചുവടു പിടി
ച്ചാണ് എന്നും കൊടുപ്പുന്ന വാദിക്കുന്നു. നമ്പ്യാരുടെ വര്‍ണ്ണനകള്‍ രൂപനിഷ്ടങ്ങളാണ്, ഭാവസ്പ
ര്‍ശിയല്‌ള; ഹാസ്യം ഉപരിതല സ്പര്‍ശിയാണ്. എ.ആര്‍ തമ്പുരാന്‍ മികച്ച ഗദ്യകാരനാണ് എന്ന
ദ്ദേഹം പറഞ്ഞു. തനിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ യുക്തിപൂര്‍വ്വം
പറഞ്ഞ പണ്ഡിതനായിരുന്നു കൊടുപ്പുന്ന. കാലഘട്ടത്തിന്റെ സാഹിത്യം.എന്ന പ്രബന്ധസമാഹാ
രത്തിന് 1977ല്‍ കേരളസാഹിത്യ അക്കാദമി സി.ബി. കുമാര്‍ പുരസ്‌കാരം നല്കിയിട്ടുണ്ട്.
കൃതികള്‍: അവലോകനം,ഗോപുരം, വിചാരശൈലി, ആദികവിയുടെ ശില്പശാല, കാലഘട്ടത്തിന്റെ സാഹിത്യം, അക്ഷരം ബ്രഹ്മപരമം, ഐതിഹാസികമായ സാഹോദര്യം (ലേഖന സമാഹാരങ്ങള്‍)
Leave a Reply